Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2022 5:35 AM IST Updated On
date_range 7 May 2022 5:35 AM IST'ടേക് എ ബ്രേക്ക്' കെട്ടിടം ഉദ്ഘാടനം
text_fieldsbookmark_border
ഇരിട്ടി: മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയിൽ ഉൾപ്പെടുത്തി ശുചിത്വ മിഷനും ഇരിട്ടി നഗരസഭയും 20 ലക്ഷം രൂപ മുടക്കി ഇരിട്ടിയിൽ നിർമിച്ച വഴിയിടം 'ടേക് എ ബ്രേക്ക്' സമുച്ചയം നഗരസഭ ചെയർപേഴ്സൻ കെ. ശ്രീലത ഉദ്‌ഘാടനം ചെയ്‌തു. തലശ്ശേരി-വളവുപാറ അന്തർ സംസ്ഥാന പാതയിൽ പയഞ്ചേരിമുക്കിനടുത്ത് പൊതുമരാമത്ത് വകുപ്പ് അനുവദിച്ച സ്ഥലത്താണ് ആധുനിക ശുചിമുറി കെട്ടിടം പ്രവർത്തനക്ഷമമായത്. സഞ്ചാരികൾക്കടക്കം പ്രയോജനപ്പെടുന്ന തരത്തിൽ വഴിയിടം കേന്ദ്രത്തിനടുത്ത് നഗരസഭ പദ്ധതിയിൽ ലഘുഭക്ഷണശാലയുടെയും കുട്ടികൾക്കായി ചെറിയ പൂന്തോട്ടത്തിന്റെയും വിശ്രമസ്ഥലത്തിന്റെയും നിർമാണം ആരംഭിച്ചു. വൈസ് ചെയർമാൻ പി.പി. ഉസ്‌മാൻ അധ്യക്ഷത വഹിച്ചു. നഗരസഭ അസി. എൻജിനീയർ ആർ. സ്വരൂപ് പദ്ധതി വിശദീകരിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ എ.കെ. രവീന്ദ്രൻ, പി.കെ. ബൽക്കീസ്, കെ. സോയ, കെ. സുരേഷ്, കൗൺസിലർമാരായ വി.പി. അബ്‌ദുൽ റഷീദ്, എ.കെ. ഷൈജു, എൻ.കെ. ഇന്ദുമതി, പി. ഫൈസൽ, ജില്ല ശുചിത്വ മിഷൻ പ്രതിനിധി സിറാജുദ്ദീൻ, പി.കെ. ജനാർദനൻ, അഷറഫ് ചായിലോട്, പി. പ്രമോദ്, കെ. മുഹമ്മദലി, എം. താജുദ്ദീൻ, നഗരസഭ സെക്രട്ടറി കെ. അഭിലാഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
