Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇസ്‌ലാമോഫോബിയക്കെതിരെ...

ഇസ്‌ലാമോഫോബിയക്കെതിരെ ജാഗ്രത വേണം -സോളിഡാരിറ്റി

text_fields
bookmark_border
കണ്ണൂർ: കേരളത്തിൽ ഇസ്‌ലാമോഫോബിയ അതിവേഗം പ്രചരിക്കുകയാണെന്നും ഇതിനെതിരെ സാമൂഹിക ജാഗ്രത രൂപപ്പെടണമെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് നഹാസ് മാള വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഫാഷിസ്റ്റ് ശക്തികൾ ഇത്തരം അവസരം ദുരുപയോഗം ചെയ്താണ് പലപ്പോഴും യു.എ.പി.എ പോലെയുള്ള കരിനിയമങ്ങളുടെ മറവിൽ മുസ്‍ലിം ചെറുപ്പക്കാരെ വേട്ടയാടുന്നത്. വി​ദ്വേഷ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കുക എന്ന പ്രമേയത്തിൽ നടക്കുന്ന സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് യൂത്ത് കാരവൻ 12ന് തിരുവനന്തപുരത്ത് സമാപിക്കും. 21, 22 തീയതികളിൽ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തി​ന്‍റെ മുന്നോടിയായാണ് യൂത്ത് കാരവൻ സംഘടിപ്പിക്കുന്നത്. വാർത്തസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ജുമൈൽ, ജില്ല പ്രസിഡന്‍റ് സക്കീർ ഹുസൈൻ, സെക്രട്ടറി ശബീർ എടക്കാട്, കെ.എസ്. നിസാർ എന്നിവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story