Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 May 2022 5:35 AM IST Updated On
date_range 2 May 2022 5:35 AM ISTജലസുരക്ഷ പദ്ധതി അവലോകന ക്യാമ്പ്
text_fieldsbookmark_border
ഇരിട്ടി: ജലത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ ആദ്യമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ജലസുരക്ഷ കുരുന്ന് കൈകളിലൂടെ. ഇതിന്റെ ഭാഗമായുള്ള അവലോകന ക്യാമ്പ് പെരുമ്പറമ്പ് ഇരിട്ടി ഇക്കോ പാർക്കിൽ നടന്നു. പായം പഞ്ചായത്ത് പ്രസിഡൻറ് പി. രജനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ.എം. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ വി. പ്രമീള, ബിജു കോങ്ങാടൻ, പി. സാജിത്, ലക്ഷ്മി ലേഖ, കെ.പി. നിഖിൽ, അഷിക, അരുണിമ തുടങ്ങിയവർ സംസാരിച്ചു. വാർഡ് അടിസ്ഥാനത്തിൽ ജലസംരക്ഷണവുമായി ബന്ധപ്പെട്ട് ബോധവത്കരണ പരിപാടികൾ നടത്താനും ജല നടത്തം സംഘടിപ്പിക്കുവാനുമാണ് അടുത്തഘട്ട പ്രവർത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
