Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2022 5:36 AM IST Updated On
date_range 1 May 2022 5:36 AM ISTഎം.പി. കുമാരൻ സാഹിത്യ പുരസ്കാര സമർപ്പണം
text_fieldsbookmark_border
തലശ്ശേരി: 2020-21 വർഷത്തെ ധർമടം ബാങ്ക് എം.പി. കുമാരൻ സാഹിത്യ പുരസ്കാര സമർപ്പണം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് ചിറക്കുനിയിൽ കെ.കെ. ശൈലജ എം.എൽ.എ നിർവഹിക്കും. 2020ലെ പുരസ്കാരം, മലയാള നാടകവേദിക്ക് നൽകിയ സംഭാവനകളെ മുൻനിർത്തി കരിവെള്ളൂർ മുരളിക്കാണ്. 2021ലെ പുരസ്കാരം സുനിൽ പി. ഇളയിടത്തിന്റെ മഹാഭാരതം ഒരു സാംസ്കാരിക ചരിത്രം എന്ന കൃതിക്കുമാണ്. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി എം.കെ. മനോഹരൻ അധ്യക്ഷത വഹിക്കും. നാടക കലാകാരി രജനി മേലൂരിനെ ആദരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story