Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമതസൗഹാർദത്തിന്റെ...

മതസൗഹാർദത്തിന്റെ പെരുമകൊട്ടി കോൺഗ്രസിന്റെ ഇഫ്താർ

text_fields
bookmark_border
മതസൗഹാർദത്തിന്റെ പെരുമകൊട്ടി കോൺഗ്രസിന്റെ ഇഫ്താർ
cancel
ഇരിക്കൂർ: മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെയും ഒ.ഐ.സി.സിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ സ്നേഹപ്പെരുമ 2022 ഇഫ്താർ സംഗമം രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്തു. സി.വി. ഫൈസൽ അധ്യക്ഷത വഹിച്ചു. കണ്ണൂർ ഡി.സി.സി പ്രസിഡന്റ്‌ മാർട്ടിൻ ജോർജ് മുഖ്യാതിഥിയായി. സജീവ് ജോസഫ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന വക്താവും തലശ്ശേരി അതിരൂപത ഡയറക്ടറുമായ ഫാ. ചാക്കോ കുടിപ്പറമ്പിൽ, സൈൻ എക്സിക്യൂട്ടിവ് ഡയറക്ടർ റാഷിദ്‌ ഗസാലി എന്നിവർ സന്ദേശം നൽകി. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കുള്ള ഉപഹാര സമർപ്പണത്തിന് ഒ.ഐ.സി.സി ട്രഷറർ ഫൈസൽ കാസിം നേതൃത്വം നൽകി. കെ.എസ്.യു കണ്ണൂർ ജില്ല പ്രസിഡന്റ് പി. മുഹമ്മദ്‌ ശമ്മാസ്, നൗഷാദ് ബ്ലാത്തൂർ, അഡ്വ. ജസ്റ്റിൻ, ഡോ.കെ.വി. ഫിലോമിന, തോമസ് വക്കത്താനം, സലാം ഹാജി, പള്ളിപ്പാത്ത് മുനീർ, കെ.ആർ. അബ്ദുൽ ഖാദർ, മുഹ്സിൻ കാതിയോട്, എ.എം. വിജയൻ, കെ.വി. റഫീഖ്, അഡ്വ.സി.നിഖിൽ, കെ.കെ. ഷഫീഖ്, എൻ.കെ. സന്ധ്യ, ടി.നഹീൽ, ആർ.പി. നാസർ, എം.പി. ഹാരിസ്, കെ.ടി. അയ്യൂബ്, കെ.വി. മുനീർ, എൻ.വി. ഹാഷിം, കെ.ഹംസ എന്നിവർ സംസാരിച്ചു. ചിത്രം : സ്നേഹപ്പെരുമ'2022 ഇഫ്താർ സംഗമത്തിന്റെ ഉദ്ഘാടനം കാസർകോട് എം.പി. രാജ്‌മോഹൻ ഉണ്ണിത്താൻ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story