Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2022 5:31 AM IST Updated On
date_range 1 May 2022 5:31 AM ISTകണ്ടോത്ത് ദേശീയപാതയിൽ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു
text_fieldsbookmark_border
പയ്യന്നൂർ: വെള്ളിയാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയിലും കാറ്റിലും വൻമരം പൊട്ടിവീണ് ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. മരം വീണ് വൈദ്യുതി തൂണുകളും കമ്പികളും തകർന്നെങ്കിലും വഴിമാറിയത് വൻദുരന്തം. രാത്രി 10.45ഓടെ ദേശീയപാതയിൽ പയ്യന്നൂർ കണ്ടോത്ത് ദിനേശ് ഭവനുമുന്നിലാണ് അപകടം. ഇവിടെ റോഡരികിൽ ഉണ്ടായിരുന്ന വൻമരമാണ് പൊട്ടിവീണത്. ഹൈടെൻഷൻ വൈദ്യുതി ലൈനിലേക്ക് മരം പൊട്ടിവീണ് ലൈനുകളും തൂണുകളും തകരുകയായിരുന്നു. ഉടൻ വൈദ്യുതി ബന്ധം നിലച്ചതിനാലാണ് വൻദുരന്തം ഒഴിവായത്. മരവും വൈദ്യുതിക്കമ്പികളും റോഡിലേക്ക് വീണതിനാൽ ഇതുവഴിയുള്ള ഗതാഗതം ഒരു മണിക്കൂർ തടസ്സപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പയ്യന്നൂർ അഗ്നിശമന രക്ഷസേനയാണ് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ പി. വിജയൻ, മറ്റ് സേനാംഗങ്ങളായ ജോൺ, സുമേഷ്, വിശാൽ, സത്യൻ, അഖിൽദാസ്, ഹോം ഗാർഡുമാരായ പത്മനാഭൻ, ശ്രീനിവാസൻ പിള്ള എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. കനത്ത മഴയും കാറ്റുമാണ് രാത്രിയുണ്ടായത്. ഒരു മാസം മുമ്പ് പെരുമ്പ ദേശീയപാതയിലും മരം പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. പിവൈ.ആർ ട്രീ ദേശീയപാതയിൽ രാത്രി പൊട്ടിവീണ മരം അഗ്നിരക്ഷ സേനാംഗങ്ങൾ മുറിച്ചുമാറ്റുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story