Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസെക്രട്ടറിയുടെ വിവാദ...

സെക്രട്ടറിയുടെ വിവാദ പരാമർശം; പ്രതിപക്ഷം കൗൺസിൽ ബഹിഷ്കരിച്ചു

text_fields
bookmark_border
സെക്രട്ടറിയുടെ വിവാദ പരാമർശം; പ്രതിപക്ഷം കൗൺസിൽ ബഹിഷ്കരിച്ചു
cancel
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ കൗൺസിൽ യോഗത്തിൽ സെക്രട്ടറി നടത്തിയ പരാമർശം വിവാദമായി. പരാമർശത്തിനെതിരെ കൗൺസിൽ യോഗം ബഹിഷ്കരിച്ച പ്രതിപക്ഷം പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു. അനാശാസ്യം നടത്തിയ ഉദ്യോഗസ്ഥനെ വേണ്ടിവന്നാൽ തനിക്ക് സംരക്ഷിക്കാനാകുമെന്ന പരാമർശം സെക്രട്ടറി നടത്തിയെന്നാരോപിച്ചാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ശനിയാഴ്ച ഉച്ചക്കുശേഷം ചേർന്ന തളിപ്പറമ്പ് നഗരസഭ കൗൺസിൽ യോഗത്തിലാണ് സെക്രട്ടറിയുടെ വിവാദ പരാമർശവും പ്രതിപക്ഷ ബഹളവുമുണ്ടായത്. അനാശാസ്യത്തിനിടെ നാട്ടുകാർ പിടികൂടിയ ഉദ്യോഗസ്ഥന്റെ പ്രവൃത്തിക്കെതിരെ പരാതി ഉയർന്നതിനെ തുടർന്ന് അയാളെ സ്ഥലം മാറ്റാൻ തീരുമാനിച്ചിരുന്നു. തുടർന്ന് ഇയാളെ കണ്ണൂർ കോർപറേഷനിലേക്ക് സ്ഥലം മാറ്റി നഗരകാര്യ ഡയറക്ടർ മാർച്ച് 24 ന് ഉത്തരവിറക്കിയിരുന്നു. 31ന് മെയിലായി വന്ന ഉത്തരവിന്റെ കോപ്പി ആരോപണവിധേയന് കൈമാറാൻ സാധിച്ചിരുന്നില്ല. ഒന്നിന് സ്ഥലംമാറ്റം സ്റ്റേ ചെയ്തുള്ള വിധി ഉദ്യോഗസ്ഥൻ സമ്പാദിക്കുകയും ചെയ്തു. ഇക്കാര്യം ചർച്ചചെയ്തുള്ള അജണ്ടക്കിടെയായിരുന്നു സെക്രട്ടറിയുടെ വിവാദ പരാമർശം. ഈ ഉദ്യോഗസ്ഥനെ തനിക്ക് വേണമെങ്കിൽ സംരക്ഷിക്കാൻ കഴിയുമെന്ന പരാമർശം സെക്രട്ടറി നടത്തിയെന്നാണ് പ്രതിപക്ഷം പറയുന്നത്. തുടർന്ന് കൗൺസിൽ ബഹിഷ്കരിച്ച് പുറത്തിറങ്ങിയ പ്രതിപക്ഷം സെക്രട്ടറിക്കെതിരെ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധത്തിന് ഒ. സുഭാഗ്യം, സി.വി. ഗിരീശൻ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story