Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2022 5:38 AM IST Updated On
date_range 30 April 2022 5:38 AM ISTജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം
text_fieldsbookmark_border
പെരിങ്ങത്തൂർ: വൃക്കരോഗികൾക്ക് സൗജന്യ ഡയാലിസിസ് കേന്ദ്രം, നിർധന രോഗികൾക്ക് മരുന്ന് വിതരണം തുടങ്ങിയ ജീവകാരുണ്യ പദ്ധതികൾക്ക് പെരിങ്ങത്തൂർ ജുമാമസ്ജിദ് മഹല്ല് ജമാഅത്ത് കമ്മിറ്റി രൂപം നൽകി. മഹല്ല് നിവാസികളുടെയും പ്രവാസികളുടെയും വിവിധ ചാപ്റ്ററുകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പട്ടിക്കാട് ജാമിഅ നൂരിയ കോളജിന്റെ അഫിലിയേഷനിൽ ശരീഅത്ത് കോളജ്, ആധുനിക അടുക്കള, മഖാം സിയാറത്തിനെത്തുന്ന സ്ത്രീകൾക്കുള്ള നമസ്കാര മുറി, ഇ-മഹല്ല് സംവിധാനം, ഖബർസ്ഥാൻ നടപ്പാത, വിദ്യാർഥികൾക്ക് പരിശീലന പരിപാടികൾ, പലിശരഹിത വായ്പ സംവിധാനം തുടങ്ങിയവയും പദ്ധതികളിൽ ഉൾപ്പെടും. പ്രസിഡന്റ് കെ.എൻ. മുസ്തഫ ഹാജി അധ്യക്ഷത വഹിച്ചു. എൻ.എ. അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കൂടത്തിൽ സിദ്ദീഖ് മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു. അസീസ് കുന്നോത്ത്, ഹന കാസിം, ഫൈസൽ കുണ്ടത്തിൽ, കെ.എൻ. നജീബ്, മജീദ് തുറങ്ങൾ, ശംസീർ നടാൽ, റഹീം സഫ, എൻ. ഇസ്മായിൽ, സൈനുദ്ദീൻ തങ്ങൾ, സലീം തിരുവങ്ങലത്ത്, ഉമ്മർ ബായേത്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story