Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഭവനനിർമാണം; അപേക്ഷ...

ഭവനനിർമാണം; അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
കണ്ണൂർ: കോർപറേഷനിൽ സ്വന്തമായി ഭൂമിയുള്ള വീടില്ലാത്തവരിൽനിന്ന് പി.എം.എ.വൈ -ലൈഫ് പദ്ധതി പ്രകാരം ഭവന നിർമാണ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ മൂന്നുവർഷത്തിൽ കൂടുതൽ നഗരസഭയിൽ സ്ഥിരതാമസം ഉള്ളവരും മൂന്നുലക്ഷത്തിലധികം വാർഷികവരുമാനം ഇല്ലാത്തവരും ആയിരിക്കണം. സ്ത്രീകൾക്ക് മുൻഗണന നൽകും. നിർദിഷ്ട മാതൃകയിലുള്ള അപേക്ഷ ഫോറം കോർപറേഷൻ ഓഫിസ്, സോണൽ ഓഫിസ് എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ മേയ് നാലിന് വൈകീട്ട് അഞ്ചിന് മുമ്പ് കോർപറേഷൻ, സോണൽ ഓഫിസുകളിൽ സമർപ്പിക്കണം. അപേക്ഷയോടൊപ്പം ആധാർ കാർഡ് (കുടുംബാംഗങ്ങളുടെ മുഴുവൻ) റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക്, കരം അടച്ച രസീത്, സ്ഥലത്തിന്റെ ആധാരം എന്നിവയുടെ ഫോട്ടോ കോപ്പിയും വീട് നിർമിക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ മുന്നിൽവെച്ചുള്ള കുടുംബഫോട്ടോയും ഗുണഭോക്താവിന്റെ പാസ്പോർട്ട് സൈസ് ഫോട്ടോയും കൂടി സമർപ്പിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story