Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2022 5:36 AM IST Updated On
date_range 30 April 2022 5:36 AM ISTസൗഹൃദ കൂട്ടായ്മയും മേയ് ദിനാഘോഷവും
text_fieldsbookmark_border
തലശ്ശേരി: ചിറക്കര ഗവ. ഹൈസ്കൂൾ 1975 -76 വർഷ പൂർവ വിദ്യാർഥികൾ മേയ് ദിനത്തിൽ മാതൃവിദ്യാലയത്തിൽ ഒത്തുചേരുന്നു. എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കലാകായിക വിനോദങ്ങൾ ചിറക്കര ഹയർസെക്കൻഡറി സ്കൂളിൽ രാവിലെ 10ന് ഹെഡ് മാസ്റ്റർ എൻ. അനിൽകുമാറും ഗുരുക്കന്മാരെ ആദരിക്കൽ, പൂർവ വിദ്യാർഥി കൂട്ടായ്മ, കലാപരിപാടികൾ എന്നിവ കുഞ്ഞാംപറമ്പ് സ്കൂളിൽ കെ.കെ. മാരാരും ഉദ്ഘാടനം ചെയ്യും. 200ഓളം പൂർവ വിദ്യാർഥികൾ സംഗമത്തിൽ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അർഹരായ സഹപാഠികളെ സഹായിക്കൽ, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ സംഘടന നടത്തിവരുന്നുണ്ട്. പഠിച്ച സ്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും ഭാരവാഹികൾ പറഞ്ഞു. കെ.എം. അജിത്ത് കുമാർ, സി.വി. രാജീവൻ, കെ.പി. സുഗത, ഇ. ശ്രീകല, കെ.പി. പ്രകാശൻ, ടി.കെ. രഞ്ജിത്ത്, എ.സി. രാജൻ, പ്രമോദ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story