Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2022 5:50 AM IST Updated On
date_range 29 April 2022 5:50 AM ISTവാഹനാപകടത്തിൽ ആറു പേർക്ക് പരിക്ക്
text_fieldsbookmark_border
കൂത്തുപറമ്പ്: നിർമലഗിരിക്കടുത്ത മൂന്നാംപീടികയിൽ വാഹനാപകടത്തിൽ ആറു പേർക്ക് പരിക്കേറ്റു. ബസിന്റെ പിന്നിലായി നിർത്തിയ ബൊലോറയിൽ ടിപ്പർ ഇടിച്ചാണ് അപകടം. ബൊലോറയുടെ മുൻ ഭാഗവും പിൻഭാഗവും പൂർണമായും തകർന്നു. ബൊലോറ യാത്രക്കാരായ കെ. സഗിൽ, അനുഗ്രഹ്, പ്രമീള, സുമിഷ, രഗിന, ഡ്രൈവർ പ്രജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. മറ്റുള്ളവർക്കും നിസ്സാര പരിക്കേറ്റു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ കൂത്തുപറമ്പ്-മട്ടന്നൂർ പ്രധാന പാതയിലാണ് അപകടം. കൂത്തുപറമ്പ് സി.ഐ ബിനു മോഹന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തിയാണ് അപകടത്തിൽപെട്ട വാഹനങ്ങൾ നീക്കംചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story