Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകബഡി ടൂർണമെന്‍റ്​

കബഡി ടൂർണമെന്‍റ്​

text_fields
bookmark_border
കബഡി ടൂർണമെന്‍റ്​
cancel
പാനൂർ: സ്റ്റുഡന്‍റ്​ പൊലീസ് കാഡറ്റ് കണ്ണൂർ ജില്ലതല മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ കൂത്തുപറമ്പ് എ.സി.പി പ്രദീപൻ കണ്ണിപൊയിൽ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ സി.പി. സുധീന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്‍റ്​, കെ.കെ. സജീവ് കുമാർ, പ്രിൻസിപ്പൽ എ.കെ. പ്രേമദാസൻ, പാനൂർ എസ്.ഐ സി.സി. ലതീഷ്, കെ.എ. സുധി, പാനൂർ എസ്.ഐ കെ. ജയദേവൻ എന്നിവർ സംസാരിച്ചു. സി.പി.ഒ എം.കെ. രാജീവൻ സ്വാഗതം പറഞ്ഞു. 14 ടീമുകളാണ് ടൂർണമെന്‍റിൽ മാറ്റുരച്ചത്. എട്ട് പെൺകുട്ടികളുടെ ടീമും ആറ് ആൺകുട്ടികളുടെ ടീമും മത്സരത്തിൽ പങ്കാളികളായി. സമാപന സമ്മേളനം തലശ്ശേരി സബ് കലക്ടർ അനുകുമാരി ഉദ്ഘാടനം ചെയ്തു. പെൺകുട്ടികളുടെ വിഭാഗത്തിലും ആൺകുട്ടികളുടെ വിഭാഗത്തിലും മൊകേരി രാജീവ് ഗാന്ധി സ്കൂൾ ചാമ്പ്യന്മാരായി. പെൺകുട്ടികളുടെ വിഭാഗത്തിൽ ചാവശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളും ആൺകുട്ടികളുടെ വിഭാഗത്തിൽ ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂളും റണ്ണേഴ്​സ് അപ്പായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story