Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2022 5:33 AM IST Updated On
date_range 29 April 2022 5:33 AM ISTവ്യാപാരി മിത്ര സുരക്ഷ പദ്ധതി
text_fieldsbookmark_border
കണ്ണൂർ: വ്യാപാരി വ്യവസായികൾക്കായി ഒരുക്കിയതായി കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ല കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. മേയ് ഒന്നിന് രാവിലെ 10.30ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും. വ്യാപാരി വ്യവസായി സമിതി അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും അംഗങ്ങളാവാം. മരിച്ച വ്യാപാരികളുടെ കുടുംബത്തിനും രോഗികൾക്കും ധനസഹായം, പ്രകൃതിദുരന്തത്തിലോ അഗ്നിബാധയിലോ നശിക്കുന്ന സ്ഥാപനങ്ങൾക്ക് ധനസഹായം തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി ലഭിക്കും. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡന്‍റ് വി. ഗോപിനാഥ്, സെക്രട്ടറി പി.എം. സുഗുണൻ, കെ. പങ്കജവല്ലി, എം.എ. ഹമീദ് ഹാജി, കെ.വി. ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story