Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right'പെരുമാറ്റ ദൂഷ്യം'...

'പെരുമാറ്റ ദൂഷ്യം' പാർട്ടിക്ക്​ പുറത്ത്​ ചർച്ചയാക്കി; പാർട്ടി അംഗങ്ങൾക്കെതിരെ നടപടി

text_fields
bookmark_border
കണ്ണൂർ: സി.പി.എം പെരിങ്ങോം ഏരിയ കമ്മിറ്റിക്ക്​ കീഴിലെ തദ്ദേശ സ്ഥാപന അധ്യക്ഷന്‍റെ സ്ത്രീകള്‍ക്കെതിരായ പെരുമാറ്റദൂഷ്യ പരാതി പാർട്ടി വേദിക്ക്​ പുറത്ത്​ ചർച്ചയാക്കിയ സംഭവത്തിൽ നടപടി. രണ്ടര വര്‍ഷം മുമ്പ് ഉണ്ടായ പരാതിയും അതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളുമാണ് ഇപ്പോൾ അച്ചടക്ക നടപടിയിലേക്ക് എത്തിയത്. ഇതേതുടർന്ന്​ മൂന്ന്​ ലോക്കൽ കമ്മിറ്റി അംഗങ്ങൾ, മൂന്ന്​ മുൻ ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ഒരു മുൻ പഞ്ചായത്ത്​ വൈസ്​ പ്രസിഡന്‍റ്​, മൂന്ന്​ ബ്രാഞ്ച്​ കമ്മിറ്റി അംഗങ്ങൾ എന്നിവരോടാണ്​ പാർട്ടി കാരണം കാണിക്കൽ നോട്ടീസ്​ നൽകിയത്​. തദ്ദേശസ്ഥാപന അധ്യക്ഷൻ വനിത സഖാക്കള്‍ക്ക് മോശം രീതിയില്‍ ഫോൺ സന്ദേശമയക്കുന്നുവെന്നതായിരുന്നു മുമ്പ്​ ഉയർന്ന പരാതി. ഈ പരാതിയില്‍ നടപടിയെടുക്കാതെ കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇയാളെ മത്സരിപ്പിക്കുകയായിരുന്നു. ഇതിൽ അസംതൃപ്തരായ പാർട്ടി അംഗങ്ങൾ വിഷയം മറ്റ് ബ്രാഞ്ചുകളിലെ പ്രവര്‍ത്തകരുമായി പങ്കുവെക്കുകയായിരുന്നു. ഈ സംഭവത്തിലാണ്​ 10 പേര്‍ക്കെതിരെ ഇപ്പോൾ പാർട്ടി നടപടിയെടുത്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story