Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2022 5:35 AM IST Updated On
date_range 28 April 2022 5:35 AM ISTലഹരിവിരുദ്ധ ബോധവത്കരണം
text_fieldsbookmark_border
കണ്ണൂർ: സിറ്റി പൊലീസിന്റെ 'സേ നോ ടു ഡ്രഗ്സ്, യെസ് ടു സ്പോർട്സ്' ലഹരിവിരുദ്ധ ബോധവത്കരണ കാമ്പയിന്റെ പ്രചാരണാർഥം സംഘടിപ്പിച്ച “പഞ്ച് ദി ബാഗ് ആൻഡ് കിക് ദി ഡ്രഗ് കാമ്പയിൻ' പരിപാടി കാല്‍ടെക്സ് ജങ്ഷനില്‍ പൊലീസ് മേധാവി ആർ. ഇളങ്കോ ഉദ്ഘാടനം ചെയ്തു. കണ്ണൂർ സ്പോർട്സ് ഡിവിഷൻ വിദ്യാര്‍ഥികളും സ്റ്റുഡന്റ് പൊലീസ് കാഡറ്റുകളും പങ്കെടുത്തു. കാല്‍ടെക്സ്, പഴയ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, പുതിയ ബസ് സ്റ്റാൻഡ് എന്നീ കേന്ദ്രങ്ങളിൽ കിക് ദ ഡ്രഗ് ഡെവിൾ പരിപാടിയും സിഗ്‌നേച്ചർ കാമ്പയിനും മാരത്തണും നടത്തി. കണ്ണൂര്‍ സിറ്റി നര്‍കോട്ടിക് സെല്‍ എ.സി.പി ജസ്റ്റിന്‍ എബ്രഹാം, കണ്ണൂര്‍ സിറ്റി ട്രാഫിക് പൊലീസ് എസ്.ഐ മനോജ് കുമാര്‍, എസ്.പി.സി കണ്ണൂർ സിറ്റി എ.എസ്.ഐ കെ. രാജേഷ് തുടങ്ങിയവർ സംബന്ധിച്ചു. ---------- photo: sandeep
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story