Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2022 5:30 AM IST Updated On
date_range 28 April 2022 5:30 AM ISTതലശ്ശേരി-മൈസൂരു റെയിൽപാത ഡി.പി.ആർ തയാറാകുന്നു
text_fieldsbookmark_border
പയ്യന്നൂർ: ഏറെ കാത്തിരിപ്പിനുശേഷം തലശ്ശേരി -മൈസൂരു റെയിൽപാത യാഥാർഥ്യമാവുന്നു. പദ്ധതിയുടെ ഡി.പി.ആർ തയാറായിവരുന്നതായി യൂസേഴ്സ് കൺസൽട്ടേറ്റീവ് കമ്മിറ്റി യോഗത്തിൽ ബന്ധപ്പെട്ടവർ അറിയിച്ചതായി ചർച്ചയിൽ പങ്കെടുത്ത ടി.ഐ. മധുസൂദനൻ എം.എൽ.എ അറിയിച്ചു. കൊങ്കൺ റെയിൽവേ കോർപറേഷന്റെ കീഴിൽ കേരളത്തിൽ നടന്നുവരുന്ന പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് എം.എൽ.എ ഗോവയിൽ നടന്ന കൊങ്കൺ റെയിൽവേ യൂസേഴ്സ് കൺസൽട്ടേറ്റിവ് കമ്മിറ്റി യോഗത്തിൽ ആവശ്യപ്പെട്ടു. റെയിൽ കണക്ടിവിറ്റി ടു വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് ലിമിറ്റഡ്, തലശ്ശേരി-മൈസൂരു റെയിൽവേ ലൈൻ പദ്ധതികളുടെ നിലവിലെ പുരോഗതിയെ സംബന്ധിച്ച കാര്യങ്ങളാണ് എം.എൽ.എ ഉന്നയിച്ചത്. കേരളത്തിലെ എം.എൽ.എമാരുടെ പ്രതിനിധിയായാണ് മധുസൂദനൻ യോഗത്തിൽ പങ്കെടുത്തത്. കൊങ്കൺ റെയിൽവേ കോർപറേഷന്റെ നേതൃത്വത്തിൽ നടന്നുവരുന്ന വിവിധ പദ്ധതികളുടെ പുരോഗതി യോഗം വിലയിരുത്തി. നേമം മുതൽ വിഴിഞ്ഞം തുറമുഖം വരെയുള്ള റെയിൽ കണക്ടിവിറ്റി പദ്ധതിയുടെ കരാർ വിഴിഞ്ഞം ഇന്റർനാഷനൽ സീ പോർട്ട് ലിമിറ്റഡുമായി ഒപ്പുവെച്ചു. ഇതിന്റെ തുടർപ്രവർത്തനങ്ങൾ നടന്നുവരുന്നതായും തലശ്ശേരി -മൈസൂരു റെയിൽപാതയുടെ ഫീസിബിലിറ്റി പഠന റിപ്പോർട്ടും ഡി.പി.ആറും തയാറാക്കിവരുന്നതായും ബന്ധപ്പെട്ടവർ വ്യക്തമാക്കിയതായി ടി.ഐ. മധുസൂദനൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story