Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവൈശാഖമഹോത്സവം പത്തിന്...

വൈശാഖമഹോത്സവം പത്തിന് തുടങ്ങും

text_fields
bookmark_border
കെ.എസ്.ആർ.ടി.സി പ്രത്യേക സർവിസുകൾ കണ്ണൂർ: കൊട്ടിയൂർ മഹാദേവക്ഷേത്ര വൈശാഖ മഹോത്സവം മേയ് 10ന് തുടങ്ങും. 10ന്​ നീരെഴുന്നള്ളത്ത് നടക്കും. മേയ് 21ന്​ തിരുവോണം ആരാധന, ഇളനീർവെപ്പ്, 22ന്​ അഷ്ടമി ആരാധന, ഇളനീരാട്ടം, 26ന്​ രേവതി ആരാധന, 31ന്​ രോഹിണി ആരാധന എന്നിവ നടക്കും. ജൂൺ 10ന്​ തൃക്കലശാട്ടം. ഉത്സവത്തോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി പ്രത്യേക സർവിസുകൾ നടത്താൻ യോഗം തീരുമാനിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാവും ഉത്സവനടത്തിപ്പെന്ന് ദേവസ്വം ചെയർമാൻ കെ.സി. സുബ്രഹ്മണ്യൻ അറിയിച്ചു. ഭക്തരുടെ താമസത്തിനായി നിലവിലുള്ള കൈലാസം, ഗംഗ, മഹാദേവ വിശ്രമകേന്ദ്രങ്ങൾക്ക് പുറമെ മന്ദംചേരിയിൽ രണ്ട് നിലകളുള്ള സത്രവും നിലവിലെ ഷോപ്പിങ്​ കോംപ്ലക്സിന് മുകളിൽ ഒമ്പത് മുറികളുള്ള വിശ്രമകേന്ദ്രവും ഒരുങ്ങി. തിരക്ക് നിയന്ത്രിക്കാനും മറ്റുമായി 300 വളന്റിയർമാരെ നിയോഗിക്കും. ഉത്സവനഗരിയിൽ ഹരിത മാനദണ്ഡങ്ങൾ നടപ്പാക്കും. പ്ലാസ്റ്റിക് കാരിബാഗുകൾ അനുവദിക്കില്ല. ജൈവമാലിന്യ ശുചീകരണത്തിന് മാത്രം 35 തൊഴിലാളികളെ നിയോഗിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story