Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2022 5:38 AM IST Updated On
date_range 27 April 2022 5:38 AM IST'പരീക്ഷ കണ്‍ട്രോളര്‍ക്ക് ശമ്പളം പാര്‍ട്ടി ഓഫിസില്‍ നിന്നല്ലെന്ന് ഓര്‍ക്കണം'
text_fieldsbookmark_border
കണ്ണൂര്‍: കഴിഞ്ഞ വര്‍ഷത്തെ അതേ ചോദ്യക്കടലാസ് നല്‍കി സര്‍വകലാശാല പരീക്ഷയുടെ നിലവാരം ഇടിച്ചുതാഴ്ത്തിയ കണ്ണൂര്‍ സര്‍വകലാശാല അധികാരികള്‍ സി.പി.എം ജില്ല ഓഫിസില്‍ നിരങ്ങുന്നത് നാണക്കേടാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്. കണ്ണൂര്‍ സര്‍വകലാശാലയില്‍ ആരോപണവിധേയനായ പരീക്ഷ കണ്‍ട്രോളര്‍ പാത്തും പതുങ്ങിയും സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജനെ കാണാന്‍ പാര്‍ട്ടി ഓഫിസിലേക്കുചെന്നത് എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം. കണ്ണൂര്‍ സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ സി.പി.എം രാഷ്ട്രീയവത്കരിക്കുകയാണ്. സമഗ്രമായ അന്വേഷണം വേണമെന്നും വിദ്യാർഥികളുടെ ഭാവി പന്താടുന്ന തരത്തില്‍ സര്‍വകലാശാലയുടെ പ്രവര്‍ത്തനം താറുമാറാക്കിയ അവസ്ഥക്ക് അടിയന്തരമായി പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story