Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഐ.എൻ.എൽ ഇഫ്താർ സംഗമം

ഐ.എൻ.എൽ ഇഫ്താർ സംഗമം

text_fields
bookmark_border
കണ്ണൂർ: ഐ.എൻ.എൽ കാസിം ഇരിക്കൂർ വിഭാഗം കണ്ണൂരിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.​ എൽ.ഡി.എഫ്​ കൺവീനർ ഇ.പി. ജയരാജൻ പ​ങ്കെടുത്തു​. ഐ.എൻ.എൽ ഭിന്നത സംബന്ധിച്ച ചോദ്യത്തിന്​ പ്രസക്​തിയില്ലെന്നും ഇടതുമുന്നണിയിൽ അങ്ങനെയൊരു പ്രശ്​നമി​ല്ലെന്നും ഇതുസംബന്ധിച്ച ചോദ്യത്തിന്​ മറുപടിയായി ഇ.പി. ജയരാജൻ പറഞ്ഞു. ഇഫ്താർ വിരുന്നിൽ സാധാരണ പ​ങ്കെടുക്കാറുള്ളതാണെന്നും അദ്ദേഹം തുടർന്നു. ഘടകകക്ഷിയെന്ന നിലയിൽ ഐ.എൻ.എൽ പരിപാടിയിൽ സി.പി.എം നേതാക്കളും എൽ.ഡി.എഫ്​ പരിപാടികളിൽ ഐ.എൻ.എൽ നേതാക്കളും പ​ങ്കെടുക്കാറുണ്ടെന്നും അതിൽ അസ്വാഭാവികത ഇല്ലെന്നും കാസിം ഇരിക്കൂർ പറഞ്ഞു. കാസിം വിഭാഗത്തിന്‍റെ ഇഫ്താർ വിരുന്നിൽ എൽ.ഡി.എഫ്​ കൺവീനർ പ​ങ്കെടുത്തത്​ ഒരു വിഭാഗത്തിനുള്ള ഇടതുമുന്നണിയുടെ അംഗീകാരമായി കാണുന്നില്ലെന്ന്​ എ.പി. അബ്​ദുൽ വഹാബ്​ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story