Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2022 5:36 AM IST Updated On
date_range 27 April 2022 5:36 AM IST'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതി വിപുലമാക്കും
text_fieldsbookmark_border
കണ്ണൂർ: രണ്ടാം പിണറായി സർക്കാറിന്റെ 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തി കൃഷി വകുപ്പ് വിവിധ വകുപ്പുകളുടെ സഹായത്തോടെ നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' തുടർപദ്ധതി ജില്ലയിൽ വിപുലമായി നടപ്പാക്കാൻ ഏകോപന നിർവഹണ സമിതികളുടെ സംയുക്ത യോഗം തീരുമാനിച്ചു. എം.എൽ.എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി. സുമേഷ് എന്നിവരുടെ സാന്നിധ്യത്തിൽ കലക്ടർ എസ്. ചന്ദ്രശേഖറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. പദ്ധതിയുടെ വിജയത്തിനായി ജില്ല കാർഷിക വികസന സമിതി, കൃഷിഭവൻ തലത്തിലുള്ള കർഷക സമിതികൾ, വിവിധ വകുപ്പുകൾ എന്നിവയുടെ സഹായം തേടാനും യോഗത്തിൽ തീരുമാനമായി. ജില്ല തലത്തിൽ മന്ത്രി എം.വി. ഗോവിന്ദൻ അധ്യക്ഷനായാണ് പദ്ധതിക്കായി പ്രവർത്തിക്കുന്നത്. പ്രാദേശികതല സമിതിയും വാർഡു സമിതികളും താഴേത്തട്ടിൽ പ്രവർത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story