Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്തനാർബുദ ബോധവത്കരണവും...

സ്തനാർബുദ ബോധവത്കരണവും പരിശോധന ക്യാമ്പും

text_fields
bookmark_border
തലശ്ശേരി: കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റിയും തലശ്ശേരി അമൃത വിദ്യാലയവും സംയുക്തമായി സമഗ്ര സ്തനാർബുദ ബോധവത്കരണവും സ്തന പരിശോധനയും സ്വയം സ്തന പരിശോധന ശിക്ഷണവും സംഘടിപ്പിച്ചു. പത്തു ദിവസം നീളുന്ന കാൻസർ ബ്രിഗേഡിന്റെ സ്തനാർബുദ ബോധവത്കരണ യജ്ഞത്തിന്റെ ഭാഗമായി അമൃത വിദ്യാലയം മദർ പി.ടിഎ അംഗങ്ങളും അധ്യാപികമാരുമാണ് ക്യാമ്പിൽ പങ്കെടുത്തത്. അമൃത വിദ്യാലയം പ്രിൻസിപ്പൽ ബ്രഹ്മചാരിണി സമാരാധ്യാമൃതചൈതന്യ ഉദ്ഘാടനം ചെയ്തു. പി. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ടി.എം. ദിലീപ് കുമാർ സംസാരിച്ചു. ജിൻസി ശ്രീകാന്ത് സ്വാഗതവും അരുണ ബിജുലാൽ നന്ദിയും പറഞ്ഞു. ഡോ. ഹർഷ ഗംഗാധരന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസും സ്തന പരിശോധനയും നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story