Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2022 5:29 AM IST Updated On
date_range 27 April 2022 5:29 AM ISTപരിപാലന കാലാവധിയിൽ റോഡ് അറ്റകുറ്റപ്പണി ചുമതല കരാറുകാർക്ക് -മന്ത്രി
text_fieldsbookmark_border
പടം -സന്ദീപ് കണ്ണൂർ: സർക്കാർ പുതുതായി ഏർപ്പെടുത്തിയ സംവിധാനമനുസരിച്ച് റോഡുകളുടെ പരിപാലന കാലാവധിയിൽ അറ്റകുറ്റപ്പണി ചുമതല പൂർണമായും കരാറുകാർക്കാണെന്ന് പൊതുമരാമത്ത് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്. ഇരിക്കൂർ, തളിപ്പറമ്പ് മണ്ഡലങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന വളക്കൈ -കൊയ്യം-വേളം റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിലെ റോഡുകളുടെ പരിപാലന കാലാവധിയുടെ വർഷവും മാസവും ജനങ്ങളെ അറിയിക്കാൻ എല്ലാ റോഡുകളിലും ഡി.എൽ.പി ബോർഡുകൾ വെച്ചിട്ടുണ്ട്. പരിപാലന കാലാവധി കഴിഞ്ഞാൽ റോഡുകളുടെ അറ്റകുറ്റപ്പണിക്കായി മുൻകൂട്ടി കരാർ കൊണ്ടുവരുന്ന റണ്ണിങ് കോൺട്രാക്ട് സംവിധാനം സംസ്ഥാനത്ത് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കൊയ്യം ടൗണിലൂടെ കടന്ന് ചെക്കിക്കടവ് പാലം വഴി മയ്യിൽ പഞ്ചായത്തിലെ വേളത്തേക്ക് എത്തുന്ന 6.90 കി.മീ റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനമാണ് നടത്തുന്നത്. കരിങ്കൽ സംരക്ഷണ ഭിത്തി, കോൺക്രീറ്റ് ഓവുചാൽ, പത്ത് കൾവർട്ടുകൾ ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്. വളക്കൈ ടൗണിൽ നടന്ന ചടങ്ങിൽ അഡ്വ. സജീവ് ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story