Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2022 5:48 AM IST Updated On
date_range 26 April 2022 5:48 AM ISTനോമ്പുതുറ ഭക്ഷണമൊരുക്കി ക്ഷേത്ര കമ്മിറ്റി
text_fieldsbookmark_border
ചക്കരക്കല്ല്: ജീവകാരുണ്യ സംഘടനയായ എളയാവൂർ സി.എച്ച് സൻെററിനുകീഴിൽ പ്രവർത്തിച്ചുവരുന്ന സാന്ത്വന പരിചരണ കേന്ദ്രത്തിലെ അന്തേവാസികൾക്ക് നോമ്പുതുറക്ക് ശേഷമുള്ള ഭക്ഷണമൊരുക്കി ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ. വാരം മുത്തപ്പൻ ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി ഭക്തജനങ്ങൾക്ക് ഭക്ഷണമൊരുക്കിയപ്പോൾ ക്ഷേത്രത്തിന് തൊട്ടടുത്തുള്ള എളയാവൂർ സി.എച്ച് സെന്ററിലെ അന്തേവാസികൾക്കും ഭക്ഷണം മാറ്റിവെക്കുകയായിരുന്നു. അന്തേവാസികളിൽ പലരും റമദാൻ നോമ്പനുഷ്ഠിക്കുന്നവരായതിനാൽ നോമ്പുതുറക്ക് ശേഷമുള്ള ഭക്ഷണമാണ് കമ്മിറ്റി ഭാരവാഹികൾ സൻെററിലെത്തിച്ചത്. ക്ഷേത്ര ഭാരവാഹി ചന്ദ്രൻ കളരിയാടത്തിന്റെ നേതൃത്വത്തിലാണ് ക്ഷേത്രഭാരവാഹികൾ അന്തേവാസികൾക്ക് ഭക്ഷണമെത്തിച്ചത്. മാനവ സൗഹൃദം ഊട്ടിയുറപ്പിച്ച് പൊതുസമൂഹത്തിന് ഒരാശ്രയമായി പ്രവർത്തിക്കുന്ന എളയാവൂർ സി.എച്ച് സൻെററിനെ സമൂഹം ഏറ്റെടുക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story