Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2022 5:48 AM IST Updated On
date_range 26 April 2022 5:48 AM ISTമാഹിയിൽ വ്യാപാരി സമരം പിൻവലിച്ചു
text_fieldsbookmark_border
മാഹി: മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വ്യാപാരികൾക്ക് മേലിൽ പ്രയാസങ്ങൾ ഉണ്ടാകില്ലെന്ന്, മാഹി റീജനൽ അഡ്മിനിസ്ട്രേറ്റർ വിളിച്ചുചേർത്ത യോഗത്തിൽ ഉറപ്പുലഭിച്ചതിനെത്തുടർന്ന്, വ്യാപാരികൾ പ്രഖ്യാപിച്ച പ്രതിഷേധ കൂട്ടായ്മ ഉപേക്ഷിച്ചു. മുനിസിപ്പൽ നിയമത്തിൽ ഇല്ലാത്ത കാര്യങ്ങൾ വ്യാപാരികളിൽ അടിച്ചേൽപിക്കില്ലെന്നും ഉദ്യോഗസ്ഥരിൽനിന്ന് മോശമായ പെരുമാറ്റം ഉണ്ടാകില്ലെന്നും ഉറപ്പു ലഭിച്ചതിനെ തുടർന്നാണ് 26ന് മാഹി മുനിസിപ്പൽ മൈതാനിയിൽ നടത്താൻ തീരുമാനിച്ച പ്രതിഷേധ കൂട്ടായ്മ പിൻവലിച്ചത്. വ്യാപാരികളുടെ സമരത്തിന് മുനിസിപ്പൽ മൈതാനം അനുവദിക്കാതിരുന്ന നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് വ്യാപാരി നേതാക്കൾ പറഞ്ഞു. മുനിസിപ്പൽ മൈതാനം രാഷ്ട്രീയ പാർട്ടികൾക്ക് സൗജന്യമായി നൽകുകയും അല്ലാത്ത സംഘടനകളിൽനിന്ന് ഫീസ് ഈടാക്കുകയും ചെയ്യുന്നത് ഇന്ത്യൻ ഭരണഘടന ആർട്ടിക്ക്ൾ 14 പ്രകാരം തെറ്റാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യോഗത്തിൽ ചൂണ്ടിക്കാട്ടി. റീജനൽ അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ നഗരസഭ കമീഷണർ വി. സുനിൽകുമാർ വ്യാപാരി ഏകോപനസമിതി ചെയർമാൻ കെ.കെ. അനിൽകുമാർ, ഭാരവാഹികളായ ഷാജി പിണക്കാട്ട്, ഷാജു കാനത്തിൽ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story