Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഫയലുകൾ തടഞ്ഞുവെച്ചാൽ...

ഫയലുകൾ തടഞ്ഞുവെച്ചാൽ ക്രിമിനൽ കേസെടുക്കും -മന്ത്രി ഗോവിന്ദൻ

text_fields
bookmark_border
പഴയങ്ങാടി: അനാവശ്യമായി ഫയലുകൾ തടഞ്ഞുവെക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. കണ്ണപുരം പഞ്ചായത്തിൽ ഫയൽ അദാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ജനങ്ങൾക്ക് ആനുകൂല്യം നൽകാതിരിക്കാനുള്ള കാരണമായി നിയമത്തെ കാണരുത്. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷമായിട്ടും തുടരുന്ന ചില ബ്രിട്ടീഷ് നിയമങ്ങളെ പുനഃപരിശോധിക്കേണ്ടതുണ്ട്. ഫയലുകളെ അനാവശ്യമായി തട്ടിക്കളിക്കുന്ന രീതികൾ മാറ്റണം. പുതിയ വിജിലൻസ് സംവിധാനത്തിലൂടെ ഇത്തരം അനാസ്ഥകൾക്ക് പരിഹാരം കാണുമെന്നും മന്ത്രി സൂചിപ്പിച്ചു. ജനപക്ഷത്തുനിന്ന് പരാതികൾ തീർപ്പാക്കുന്ന നിലപാടാണ് സർക്കാറിന്റേത് -മന്ത്രി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story