Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആയിപ്പുഴ-ഇരിക്കൂർ...

ആയിപ്പുഴ-ഇരിക്കൂർ റോഡിലെ വളവ് അപകടക്കെണി

text_fields
bookmark_border
ആയിപ്പുഴ-ഇരിക്കൂർ റോഡിലെ വളവ് അപകടക്കെണി
cancel
ഇരിക്കൂർ: ഇരിക്കൂറിൽനിന്ന് കണ്ണൂരിലേക്കുള്ള പ്രധാന പാതയിലെ ആയിപ്പുഴ റോഡിലെ വളവ് അപകടക്കെണിയൊരുക്കുന്നു. അപകട സൂചന ബോർഡോ സ്പീഡ് നിയന്ത്രണ സംവിധാനമോ ഇല്ലാത്തതിനാൽ വാഹനങ്ങൾ കൂട്ടിമുട്ടുന്നത് പതിവായി. ഈ റോഡിലൂടെ ദിനേന നൂറുകണക്കിന് വാഹനങ്ങളാണ് സഞ്ചരിക്കുന്നത്. വലിയ ചരക്കുവാഹനങ്ങൾ പോകുന്ന റോഡായതിനാൽ എതിർദിശയിൽ നിന്നുവരുന്ന വാഹനങ്ങൾക്ക്‌ റോഡ് കാണാൻ കഴിയാത്ത അവസ്ഥയുമുണ്ട്. ഈ വളവിൽ കഴിഞ്ഞദിവസം ബൈക്കും കാറും കൂട്ടിയിടിച്ചിരുന്നു. നടപ്പാത ഇല്ലാത്തതിനാൽ കാൽനടക്കാർക്ക് ഈ വഴിയിലൂടെയുള്ള യാത്ര അപകടം പിടിച്ചതാണ്. റോഡിന്റെ ഇരുവശങ്ങളിലും റിയർവ്യൂ മിറർ സ്ഥാപിക്കണമെന്നും അപകട സൂചന ബോർഡുകൾ ഉടൻ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ചിത്രം: ആയിപ്പുഴ -ഇരിക്കൂർ റോഡിലെ അപകട വളവ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story