Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2022 5:38 AM IST Updated On
date_range 26 April 2022 5:38 AM ISTതുരീയം സംഗീതോത്സവം: പുല്ലാങ്കുഴൽ മാധുര്യം ആസ്വദിച്ച് പയ്യന്നൂർ
text_fieldsbookmark_border
പയ്യന്നൂർ: പുല്ലാങ്കുഴലിന്റെ സ്വരമാധുര്യം ഒരിക്കൽകൂടി ആസ്വദിച്ച് പയ്യന്നൂരിലെ സംഗീതാസ്വാദകർ. പാഴ്മുളംതണ്ടുകൊണ്ട് ലോകം കീഴടക്കിയ സംഗീതാചാര്യൻ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയാണ് 17ാമത് തുരീയം സംഗീതോത്സവത്തിന്റെ രണ്ടാംസന്ധ്യയുടെ രാഗവിളക്കിൽ തിരിതെളിച്ചത്. ഹിന്ദുസ്ഥാനി രാഗങ്ങളുടെ സുന്ദര സഞ്ചാരങ്ങൾ ഒഴുകിനടന്ന സായാഹ്നത്തിന് സാക്ഷികളാവാൻ കത്തിയെരിയുന്ന വേനൽചൂടിനെ അവഗണിച്ച് തിങ്കളാഴ്ച നിരവധി പേർ ഓഡിറ്റോറിയത്തിലെത്തി. കണ്ണൂർ, കാസർകോട് ജില്ല കലക്ടർമാർ ഉൾപ്പെടെയുള്ളവർ കാണികളായെത്തി. സ്വാമി കൃഷ്ണാനന്ദഭാരതി സ്വാഗതം പറഞ്ഞു. പോത്താങ്കണ്ടം ആനന്ദഭവനത്തിന്റെ 17ാമത് തുരീയം സംഗീതോത്സവത്തിന്റെ മൂന്നാം ദിനമായ ചൊവ്വാഴ്ച എം.കെ. ശങ്കരൻ നമ്പൂതിരിയുടെ വായ്പാട്ടാണ്. ഇടപ്പള്ളി അജിത് (വയലിൻ), ബാലകൃഷ്ണ കമ്മത്ത് (മൃദംഗം), മാത്തൂർ ഉണ്ണികൃഷ്ണൻ (ഘടം) എന്നിവർ മേളമൊരുക്കും. പി.വൈ.ആർ തുരീയം. തുരീയം വേദിയിൽ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ പുല്ലാങ്കുഴൽ കച്ചേരി അവതരിപ്പിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story