Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2022 5:37 AM IST Updated On
date_range 26 April 2022 5:37 AM ISTപത്ത് വയസ്സുകാരന് പ്രകൃതിവിരുദ്ധ പീഡനം: പ്രതിക്ക് നാലുവർഷം കഠിന തടവും പിഴയും
text_fieldsbookmark_border
തളിപ്പറമ്പ്: പത്തു വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതിക്ക് നാല് വർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചെറുതാഴം കൊവ്വപ്രത്തെ നരിക്കോടൻ വീട്ടിൽ ഉമ്മറിനെയാണ് (54) തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി സി. മുജീബ് റഹ്മാൻ ശിക്ഷിച്ചത്. 2015 ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം. പോക്സോ നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരം മൂന്ന് വർഷം കഠിനതടവും 20,000 രൂപ പിഴയും വീട്ടിൽ കയറി വന്ന് പീഡിപ്പിച്ചതിന് ഒരുവർഷം കഠിന തടവുമാണ് ശിക്ഷ. പരിയാരം പൊലീസ് സ്‌റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥരായ കെ.പി.ടി. ജലീൽ, ടി.വി. ബിജു പ്രകാശ് എന്നിവരാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story