Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2022 5:35 AM IST Updated On
date_range 26 April 2022 5:35 AM ISTഏറ്റവും മികച്ച തൊഴിലിടം; കണ്ണൂർ മിംസിന് ദേശീയ അവാര്‍ഡ്
text_fieldsbookmark_border
കണ്ണൂര്‍: രാജ്യത്തിന്റെ ആശുപത്രിമേഖലയില്‍ ജീവനക്കാര്‍ ഏറ്റവും സംതൃപ്തിയോടെ ജോലിചെയ്യുന്ന സ്ഥാപനമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസിനെ തിരഞ്ഞെടുത്തു. ആശുപത്രി സേവനങ്ങള്‍ പ്രദാനം ചെയ്യുന്നവരുടെ ദേശീയ സംഘടനയായ അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡേഴ്‌സ് (എ.എച്ച്.പി) നേതൃത്വത്തില്‍ രാജ്യത്തെ മുഴുവന്‍ പ്രധാന ആശുപത്രികളെയും ഉള്‍പ്പെടുത്തി നടത്തിയ അവലോകനത്തിലാണ് കണ്ണൂര്‍ മിംസിനെ തിരഞ്ഞെടുത്തത്. ജീവനക്കാരുടെ തൊഴില്‍പരമായ സംതൃപ്തി, ജോലിസംബന്ധമായ കാര്യങ്ങള്‍ക്ക് ലഭിക്കുന്ന പശ്ചാത്തല സൗകര്യങ്ങള്‍, സാങ്കേതിക സഹായങ്ങള്‍, ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗം, ശരാശരി കൂലി, കൃത്യമായി ശമ്പളം ലഭിക്കല്‍, ഇന്‍ഷുറന്‍സ്-പി.എഫ് പരിരക്ഷകള്‍ തുടങ്ങിയവ ഉള്‍പ്പെടെ അനേകം കാര്യങ്ങളെ വിശദമായി പരിശോധിച്ചശേഷമാണ് രാജ്യത്തെ ഏറ്റവും മികച്ച തൊഴിലന്തരീക്ഷം നിലനില്‍ക്കുന്ന ആതുരസേവനകേന്ദ്രമായി സ്ഥാപനത്തെ തിരഞ്ഞെടുത്തത്. മുംബൈയില്‍ നടന്ന എ.എച്ച്.പിയുടെ ഗ്ലോബല്‍ കോണ്‍ക്ലേവില്‍ കണ്ണൂര്‍ ആസ്റ്റർ മിംസിന്റെ സീനിയര്‍ എച്ച്.ആര്‍ മാനേജര്‍ സുരേഷ് ജി. നായരും അസി. എച്ച്.ആര്‍ മാനേജര്‍ അരുണും ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. photo: mims award knr ഏറ്റവും മികച്ച തൊഴിലിടത്തിനുള്ള എ.എച്ച്.പി ദേശീയ അവാര്‍ഡ് കണ്ണൂർ മിംസിനായി എച്ച്.ആര്‍ മാനേജര്‍ സുരേഷ് ജി. നായരും അസി. എച്ച്.ആര്‍ മാനേജര്‍ അരുണും ചേര്‍ന്ന് ഏറ്റുവാങ്ങുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story