Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2022 5:53 AM IST Updated On
date_range 25 April 2022 5:53 AM ISTഎസ്.ഡി.പി.ഐ - മുസ്‍ലിം ലീഗ് സംഘർഷം; രണ്ട് പേർക്ക് പരിക്കേറ്റു
text_fieldsbookmark_border
അഞ്ചരക്കണ്ടി: ചെറിയ വളപ്പിൽ എസ്.ഡി.പി.ഐ - മുസ്‍ലിം ലീഗ് സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. വേങ്ങാട് പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറർ മുഹമ്മദ് സാദിഖ് (32), എസ്.ഡി.പി.ഐ പ്രവർത്തകൻ ഫൈസൽ (33) എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. ചെറിയ വളപ്പ് മസ്ജിദിൽനിന്ന് നമസ്കാരം കഴിഞ്ഞ ശേഷമാണ് ഇരുപ്രവർത്തകരും ഏറ്റുമുട്ടിയത്. വാട്സ്ആപ്പിൽ രാഷ്ട്രീയപരമായ പോസ്റ്റിട്ട വിഷയത്തെ ചൊല്ലിയുള്ള വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. എസ്.ഡി.പി.ഐ പ്രവർത്തകർ സാദിഖിനെ വിളിച്ചു കൊണ്ടുപോയി മർദിച്ചെന്നാണ് മുസ്‍ലിം ലീഗ് നേതൃത്വം പറയുന്നത്. തലക്ക് പരിക്കേറ്റ സാദിഖിനെയും ഫൈസലിനെയും തലശ്ശേരിയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കൂത്തുപറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പ്രദേശത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story