Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2022 5:49 AM IST Updated On
date_range 25 April 2022 5:49 AM ISTവാഹന പാര്‍ക്കിങ്ങിന് ഇടങ്ങള്‍ നിശ്ചയിച്ചുനല്‍കി നഗരസഭ
text_fieldsbookmark_border
മട്ടന്നൂര്‍: നഗരത്തില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള ക്രമീകരണങ്ങളുടെ ഭാഗമായി വാഹന പാര്‍ക്കിങ്ങിന് ഇടങ്ങള്‍ നിശ്ചയിച്ച് നഗരസഭ. വിവിധതരം വാഹനങ്ങളുടെ പാര്‍ക്കിങ് അനുവദിച്ചുകൊണ്ടാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ഇരുചക്രവാഹനങ്ങള്‍, കാറുകള്‍, ഓട്ടോ ടാക്‌സി, ആംബുലന്‍സ് എന്നിവ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലം ചൂണ്ടിക്കാണിച്ചാണ് ബോര്‍ഡുകള്‍ വെച്ചത്. മറ്റിടങ്ങളില്‍ നോ പാര്‍ക്കിങ് ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. ബസ് സ്റ്റാന്‍ഡിന് പിറകിലായി ഇരുചക്ര വാഹനങ്ങള്‍ക്ക് നിര്‍ത്തിയിടാന്‍ സ്ഥലം ഒരുക്കിയിട്ടുണ്ട്. ഇരിട്ടി റോഡില്‍ ഐ.ബിക്ക് സമീപം ഇടതുവശത്തും തലശ്ശേരി റോഡില്‍ ശിവപുരം റോഡിന് സമീപത്തുമായാണ് കാറുകള്‍ക്കുള്ള പാര്‍ക്കിങ്. നോ പാര്‍ക്കിങ് ബോര്‍ഡിന്റെ സമീപത്തുതന്നെ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് മട്ടന്നൂര്‍ നഗരത്തില്‍ സ്ഥിരം കാഴ്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
