Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2022 5:49 AM IST Updated On
date_range 25 April 2022 5:49 AM IST'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിക്ക് തുടക്കം
text_fieldsbookmark_border
ചക്കരക്കല്ല്: സർക്കാറിന്റെ നൂറുദിന പരിപാടിയോടനുബന്ധിച്ച് കാർഷിക വികസന കർഷക ക്ഷേമ വകുപ്പും മുണ്ടേരി കൃഷിഭവനും സംയുക്തമായി നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' പഞ്ചായത്തുതല ഉദ്ഘാടനം രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ നിർവഹിച്ചു. മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് എ. അനിഷ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഗീത ടീച്ചർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ എം.എൻ. പ്രദീപൻ പദ്ധതി വിശദീകരണം നടത്തി. ജില്ല പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.കെ. സുരേഷ് ബാബു, കൃഷി ഓഫിസർ ടി. കൃഷ്ണപ്രസാദ്, കൃഷി അസിസ്റ്റന്റുമാരായ എസ്. മിനി, വി.ബി. പ്രദീപ്, എ. പങ്കജാക്ഷൻ, പി. ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് മെംബർമാർ, പാടശേഖര സമിതി അംഗങ്ങൾ, എ.ഡി.സി മെംബർമാർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story