Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:39 AM IST Updated On
date_range 24 April 2022 5:39 AM ISTഅനിൽ കുമാറിന്റെ സത്യസന്ധതക്ക് പത്തരമാറ്റ്; അമ്പരപ്പ് മാറാതെ അശ്വതി
text_fieldsbookmark_border
പയ്യന്നൂർ: വ്യാപാരിയുടെ സത്യസന്ധതയിലും മാധ്യമ പ്രവർത്തകന്റെ ഇടപെടലിലും യുവതിക്ക് തിരിച്ചുകിട്ടിയത് നാലര പവൻ സ്വർണമാല. കടന്നപ്പള്ളി ചെറുവിച്ചേരിയിലെ കെ. അശ്വതിയുടെ കളഞ്ഞുകിട്ടിയ മാലയാണ് പയ്യന്നൂർ പെരുമ്പയിലെ വ്യാപാരി ജയശ്രീ ട്രേഡിങ് കമ്പനി ഉടമ ഏച്ചിലാംവയൽ സ്വദേശി കെ.വി. അനിൽകുമാർ തിരിച്ചുനൽകിയത്. ബാഗിൽ നിന്നും മാല നഷ്ടപ്പെട്ട് പത്തുദിവസം കഴിഞ്ഞിട്ടും അശ്വതി ഇക്കാര്യം അറിഞ്ഞിരുന്നില്ല. ശനിയാഴ്ച പയ്യന്നൂർ ഡിവൈ.എസ്.പി ഓഫിസിൽനിന്ന് വിളിച്ച് അറിയിച്ചപ്പോഴാണ് മാല നോക്കുന്നതും നഷ്ടപ്പെട്ട കാര്യം അറിയുന്നതും. പെരുമ്പ കെ.എസ്.ആർ.ടി.സിക്കുസമീപം ദേശീയ പാതയോരത്തെ സ്റ്റേഷനറി കടയായ ജയശ്രീ ട്രേഡിങ് കമ്പനിയിൽനിന്ന് ബലൂണും മറ്റും വാങ്ങി പുറത്തിറങ്ങിയ അശ്വതിയുടെ ബാഗിൽനിന്നാണ് നാലര പവൻ മാല നിലത്തുവീണത്. സഹോദരന്റെ കൂടെ സ്കൂട്ടറിൽ എത്തിയതായിരുന്നു അശ്വതി. ഒപ്പം കൈക്കുഞ്ഞുമുണ്ടായിരുന്നു. കടയിൽനിന്നും സാധനം വാങ്ങി പുറത്തിറങ്ങിയശേഷം സഹോദരൻ സ്കൂട്ടറിൽനിന്നും ബാഗെടുത്ത് അശ്വതിക്ക് കൈമാറുന്നതിനിടയിലാണ് മാല പുറത്തേക്ക് വീഴുന്നത്. ഇതെല്ലാം കടയിലെ സി.സി.ടി.വി കാമറയിൽ പതിഞ്ഞിരുന്നു. പിന്നീട് ഇവർ പോയതിന് ശേഷമാണ് നിലത്ത് വീണുകിടന്ന മാല കടയുടമ അനിൽ കുമാറിന്റെ ശ്രദ്ധയിൽപെട്ടത്. ഉടൻ, യുവതിയുടെ ബാഗിൽനിന്നും മാല വീഴുന്ന സി.സി.ടി.വി ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. എന്നാൽ, ഒരാഴ്ച കഴിഞ്ഞിട്ടും മാലയുടെ ഉടമ എത്തിയില്ല. ഇതേത്തുടർന്നാണ് അനിൽകുമാർ മാല പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചത്. ഇതിനിടയിൽ അനികുമാർ യുവതിയുടെ സി.സി.ടി.വി ദൃശ്യം മാധ്യമ പ്രവർത്തകൻ ഗണേഷ് പയ്യന്നൂരിന് കൈമാറിയതോടെയാണ് ഉടമയെ കണ്ടെത്താൻ സഹായകമായത്. പി. വൈ. ആർ ചെയിൻ അനിൽ കുമാർ അശ്വതിക്ക് മാല കൈമാറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story