Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:38 AM IST Updated On
date_range 24 April 2022 5:38 AM ISTനഗരസഭ ഷോപ്പിങ് കോംപ്ലക്സിനുമുന്നിൽ അനധികൃത പാർക്കിങ്
text_fieldsbookmark_border
തളിപ്പറമ്പ്: നഗരസഭ ഷോപ്പിങ് കോംപ്ലക്സിലെ അനധികൃത പാർക്കിങ് കാൽനടക്കാരെയും വ്യാപാരികളെയും ദുരിതത്തിലാക്കുന്നു. പുലർച്ചയോടെ തളിപ്പറമ്പ് നഗരസഭ കോംപ്ലക്സിലെത്തുന്ന ദീർഘദൂര യാത്രക്കാർ പാർക്കിങ് ഏരിയ കൈയടക്കി നിർത്തിയിടുന്ന വാഹനങ്ങൾ രാത്രിയിലാണ് തിരിച്ചെടുക്കുക. ഇതോടെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരും സാധനങ്ങൾ വാങ്ങാനും മറ്റുമായി എത്തുന്നവരും വാഹനം പാർക്ക് ചെയ്യാൻ സ്ഥലമില്ലാതെ ബുദ്ധിമുട്ടുകയാണ്. കോംപ്ലക്സിലെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ വാഹനങ്ങൾപോലും നിർത്തിയിടാൻ കഴിയാത്ത വിധത്തിലാണ് പാർക്കിങ്. ബസ് സ്റ്റാൻഡിലേക്കുള്ള വഴികൾപോലും കൈയേറിയാണ് ഇരുചക്ര വാഹനങ്ങൾ നിർത്തിയിടുന്നത്. ദേശീയപാതയിൽ കണ്ണൂർ ഭാഗത്തേക്കുള്ള ബസ് നിർത്തിയിടുന്ന ഭാഗം കൈയേറിയ വാഹനങ്ങൾ ഗതാഗതതടസ്സത്തിനും ഇടയാക്കുന്നു. അനധികൃത പാർക്കിങ് ഒഴിവാക്കുന്നതിന് നടപടിയെടുക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. പടം - തളിപ്പറമ്പ് നഗരസഭ ഷോപ്പിങ് കോംപ്ലക്സിൽ നിർത്തിയിട്ട ഇരുചക്ര വാഹനങ്ങൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
