Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:38 AM IST Updated On
date_range 24 April 2022 5:38 AM ISTകണ്ണൂര്‍ വിമാനത്താവള വികസനം; ആവശ്യമായ കാര്യങ്ങള്‍ പരിഗണിക്കും -കേന്ദ്രമന്ത്രി
text_fieldsbookmark_border
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവള വികസനത്തിനാവശ്യമായ കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി ജനറല്‍ വി.കെ. സിങ് പറഞ്ഞു. മികച്ച നിലവാരത്തിലുള്ള സൗകര്യങ്ങളാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും രാജ്യത്തെ പ്രധാന വിമാനത്താവളമായി വളരാന്‍ കണ്ണൂരിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച രാവിലെയാണ് ഡല്‍ഹിയില്‍നിന്ന് എയർ ഇന്ത്യ വിമാനത്തില്‍ വി.കെ. സിങ് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയത്. ഒരു മണിക്കൂറോളം ഉദ്യോഗസ്ഥരുമായി വിമാനത്താവളത്തിന്റെ വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയ ശേഷമാണ് അദ്ദേഹം കണ്ണൂരിലേക്ക് തിരിച്ചത്. വിദേശ വിമാനക്കമ്പനികളുടെ സര്‍വിസ്, കണ്ണൂരില്‍ ഹജ്ജ് പുറപ്പെടല്‍ കേന്ദ്രം, വിവിധ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി കരാറില്‍ ഉള്‍പ്പെടുത്തി കണ്ണൂരിലേക്ക് കൂടുതല്‍ വിമാന സീറ്റുകള്‍ തുടങ്ങിയ ആവശ്യങ്ങളാണ് യോഗത്തില്‍ കിയാല്‍ അധികൃതര്‍ കേന്ദ്രമന്ത്രിക്ക് മുന്നില്‍ ഉന്നയിച്ചത്. ഇവ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് വി.കെ. സിങ് അറിയിച്ചു. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയ സൗകര്യങ്ങളെക്കുറിച്ചുള്ള വിഡിയോ അവതരണവും അദ്ദേഹം കണ്ടു. കിയാല്‍ എം.ഡി ഡോ. വി. വേണു ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുത്തു. കിയാല്‍ ചീഫ് ഓപറേഷന്‍സ് ഓഫിസര്‍ എം. സുഭാഷ്, എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ കെ.പി. ജോസ്, ഓപറേഷന്‍സ് ഹെഡ് രാജേഷ് പൊതുവാള്‍, മാനേജര്‍ ടി. അജയകുമാര്‍, ഡി.ജി.എം ജി.പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് കേന്ദ്രമന്ത്രിയെ സ്വീകരിച്ചത്. വ്യോമയാനം, റോഡ് ഗതാഗതം എന്നിവയുടെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയാണ് ജനറല്‍ വി.കെ. സിങ്. (ഫോട്ടോ- കേന്ദ്ര സഹമന്ത്രി ജനറല്‍ വി.കെ. സിങ് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയപ്പോള്‍)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story