Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപുല്യോട് ഗവ.എൽ.പി...

പുല്യോട് ഗവ.എൽ.പി സ്കൂളിന് പുതിയ കെട്ടിടമൊരുങ്ങി

text_fields
bookmark_border
പുല്യോട് ഗവ.എൽ.പി സ്കൂളിന് പുതിയ കെട്ടിടമൊരുങ്ങി
cancel
തലശ്ശേരി: കതിരൂർ പുല്യോട് സി.എച്ച് നഗറിലെ ഗവ. എൽ.പി സ്കൂളിന് നിർമിച്ച പുതിയ കെട്ടിടം പ്രവർത്തനസജ്ജമായി. പൊതുവിദ്യാഭ്യാസ വകുപ്പിൽനിന്നുള്ള ഒരു കോടി രൂപ ചെലവഴിച്ചാണ് ഇരുനില കെട്ടിടം നിർമിച്ചത്. 1924ലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. കുടിപ്പള്ളിക്കൂടമായാണ് തുടക്കം. ആദ്യകാലത്ത് നിലവിലെ സ്കൂളിന്റെ കിഴക്ക് ഭാഗത്തുള്ള വാടക കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചത്. പിന്നീട് ഡിസ്ട്രിക്ട് ബോർഡ് സ്കൂൾ ഏറ്റെടുത്തു. 1974ലാണ് ഒരു ഏക്കർ ഭൂമി സർക്കാർ അക്വയർ ചെയ്തുനൽകിയത്. 1985 മുതൽ വിവിധ സർക്കാർ ഫണ്ടുകൾ ഉപയോഗപ്പെടുത്തി കെട്ടിടനിർമാണത്തിന് തുടക്കമിട്ടു. വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പ്ലാൻ ഫണ്ടിൽനിന്ന് ഒരു കോടി രൂപ ചെലവഴിച്ചാണ് എട്ട് ക്ലാസ് മുറികളുള്ള പുതിയ കെട്ടിടം നിർമിച്ചത്. കെട്ടിടോദ്ഘാടനം തിങ്കളാഴ്ച ഉച്ച രണ്ടിന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കുമെന്ന് സ്കൂൾ അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശലഭോദ്യാനം ഉദ്ഘാടനം ജില്ല പഞ്ചായത്ത് മെംബർ എ. മുഹമ്മദ് അഫ്സൽ നിർവഹിക്കും. എൽ.എസ്.എസ് ജേതാക്കൾക്കുള്ള അനുമോദനം കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. സനിൽ നിർവഹിക്കും. എ.എൻ. ഷംസീർ എം.എൽ.എ അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ സ്കൂൾ വികസനസമിതി ചെയർമാൻ കാരായി രാജൻ, വാർഡ് മെംബർ എ. വേണുഗോപാലൻ, പ്രധാനാധ്യാപകൻ എം.വി. രാജൻ, പി.ടി.എ പ്രസിഡന്റ് കാരായി മുരളീധരൻ, അധ്യാപകരായ കെ. ഷാജി, പി. വിനീഷ് എന്നിവർ പങ്കെടുത്തു. പടം...... തിങ്കളാഴ്ച മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്ന കതിരൂർ പുല്യോട് സി.എച്ച് നഗറിലെ ഗവ. എൽ.പി സ്കൂൾ കെട്ടിടം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story