Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനവീകരിച്ച തെക്കി ബസാർ-...

നവീകരിച്ച തെക്കി ബസാർ- അശോക ആശുപത്രി റോഡ്​ തുറന്നു

text_fields
bookmark_border
കണ്ണൂർ: കോർപറേഷൻ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇന്റർലോക്ക് ചെയ്ത് നവീകരിച്ച തെക്കി ബസാർ- രാമാനന്ദ ഓയിൽ കമ്പനി -അംഗൻവാടി- അശോക ആശുപത്രി റോഡിന്റെ ഉദ്ഘാടനം മേയർ അഡ്വ. ടി.ഒ. മോഹനൻ നിർവഹിച്ചു. 237.3 മീറ്റർ നീളത്തിൽ 26 ലക്ഷം രൂപ ചെലവിലാണ് റോഡിന്റെ ഇന്റർലോക്ക് പ്രവൃത്തി പൂർത്തീകരിച്ചത്. ഇന്റർലോക്കിനൊപ്പം റോഡിന്റെ ഇരുവശങ്ങളും കോൺക്രീറ്റ് ചെയ്തു ബലപ്പെടുത്തുന്ന പ്രവൃത്തിയും നടത്തിയിട്ടുണ്ട്. നേരത്തെ ഹാജി റോഡ്, ബാങ്ക് റോഡ്, മാർക്കറ്റ് റോഡ്, രാജീവ് ഗാന്ധി റോഡ് ഉൾപ്പെടെയുള്ള റോഡുകൾ ഇന്റർലോക്ക് ചെയ്തിരുന്നു. രജിസ്ട്രാർ ഓഫിസ്- കാൽടെക്സ്- ശിക്ഷക്സദൻ റോഡിന്റെ ഇന്റർലോക്ക് പ്രവൃത്തി പുരോഗമിച്ചുവരുകയാണ്​. നഗര സൗന്ദര്യവത്​കരണത്തിന്റെ ഭാഗമായി ഈ വർഷം കൂടുതൽ റോഡുകൾ ഇന്റർലോക്ക് ചെയ്തു നവീകരിക്കുന്ന പ്രവൃത്തികൾ ആരംഭിക്കുമെന്ന് കോർപറേഷൻ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ചടങ്ങിൽ ഡെപ്യൂട്ടി മേയർ കെ. ഷബീന അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ അഡ്വ. പി. ഇന്ദിര, പി. ഷമീമ, സുരേഷ് ബാബു എളയാവൂർ തുടങ്ങിയവർ സംസാരിച്ചു. പടം -road opening-നവീകരിച്ച തെക്കി ബസാർ- അശോക ആശുപത്രി റോഡ് ഉദ്​ഘാടനം മേയർ അഡ്വ. ടി.ഒ. മോഹനൻ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story