Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകേരളത്തെ സമ്പൂര്‍ണ...

കേരളത്തെ സമ്പൂര്‍ണ ശുചിത്വ സുന്ദര സംസ്ഥാനമാക്കും -മന്ത്രി

text_fields
bookmark_border
കണ്ണൂർ: നാലുവര്‍ഷം കൊണ്ട് കേരളത്തെ സമ്പൂര്‍ണ ശുചിത്വ സുന്ദര സംസ്ഥാനമായി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ശുചിത്വ മിഷനും ചേര്‍ന്ന് ഹരിത കര്‍മസേനക്ക് നല്‍കുന്ന ഇലക്ട്രിക് മുച്ചക്ര വാഹനങ്ങളുടെ താക്കോല്‍ ദാനവും ഫ്ലാഗ്​ ഓഫും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ 21 ഗ്രാമ പഞ്ചായത്തുകളിലെ ഹരിത കർമസേനാംഗങ്ങള്‍ക്കാണ് ഇലക്ട്രിക് വാഹനങ്ങള്‍ ലഭ്യമാക്കിയത്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ശാസ്ത്രീയമായ മാലിന്യ സംസ്‌കരണമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളും നാലുവര്‍ഷം കൊണ്ട് ശാസ്ത്രീയമായ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഉണ്ടാക്കണം. നഗരസഭകള്‍ക്കും കോർപറേഷനുകള്‍ക്കും പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് 2500 കോടിയുടെ പദ്ധതി നിലവിലുണ്ട്. അമൃത് പദ്ധതിയില്‍ 3000 കോടിയും ലഭ്യമാണെന്നും മന്ത്രി പറഞ്ഞു. 21 ഗ്രാമപഞ്ചായത്തുകള്‍ക്കാണ്​ ഇലക്ട്രിക് മുച്ചക്ര വാഹനങ്ങള്‍ നല്‍കിയത്. ജില്ലയിലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കാന്‍ ഈ വാഹനങ്ങള്‍ ഉപകരിക്കും. ഹരിത കര്‍മസേനാംഗങ്ങള്‍ വാഹനങ്ങള്‍ ഓടിച്ച് വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും അജൈവ മാലിന്യങ്ങള്‍ ശേഖരിക്കും. മാട്ടൂല്‍, കല്യാശ്ശേരി, കണ്ണപുരം, ചെറുകുന്ന്, എരമം-കുറ്റൂര്‍, കാങ്കോല്‍-ആലപ്പടമ്പ്, കരിവെള്ളൂര്‍-പെരളം, നാറാത്ത്, പരിയാരം, നടുവില്‍, കൊളച്ചേരി, കുറ്റിയാട്ടൂര്‍, ഏഴോം, മുഴപ്പിലങ്ങാട്, ന്യൂ മാഹി, തില്ലങ്കേരി, കുന്നോത്തുപറമ്പ്, കൂടാളി, ചെങ്ങളായി, കുറുമാത്തൂര്‍, മുഴക്കുന്ന് ഗ്രാമപഞ്ചായത്തുകളിലെ ഹരിത കര്‍മസേനക്കുള്ള വാഹനങ്ങളാണ് നല്‍കിയത്. ചടങ്ങില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ അധ്യക്ഷത വഹിച്ചു. പടം -vehicle flag off - ഹരിത കര്‍മസേനക്ക് നല്‍കുന്ന ഇലക്ട്രിക് മുച്ചക്ര വാഹനങ്ങളുടെ ഫ്ലാഗ്​ ഓഫ്​ മന്ത്രി എം.വി. ഗോവിന്ദന്‍ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story