Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജില്ല സമ്മേളനം നാളെ

ജില്ല സമ്മേളനം നാളെ

text_fields
bookmark_border
കണ്ണൂര്‍: കേരള പൊലീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ല സമ്മേളനം തിങ്കളാഴ്ച രാവിലെ 10.30ന് കണ്ണൂര്‍ പൊലീസ് സഭ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മന്ത്രി എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. രാമചന്ദ്രന്‍ കടന്നപ്പള്ളി, സിറ്റി പൊലീസ് കമീഷണര്‍ ആര്‍. ഇളങ്കോ എന്നിവര്‍ മുഖ്യാതിഥികളാകും. പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. ജോസ് ഉദ്ഘാടനം ചെയ്യും. വാര്‍ത്തസമ്മേളനത്തില്‍ ജില്ല പ്രസിഡന്റ് എം. ഗോവിന്ദന്‍, സെക്രട്ടറി ഒ.വി. ജനാര്‍ദനന്‍, പി. രവി, പി.പി. ഹരിദാസന്‍ എന്നിവർ പങ്കെടുത്തു. .............................................. മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനം കണ്ണൂര്‍: കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയുടെ 23ാമത് സംസ്ഥാന സമ്മേളനം ഏപ്രിൽ 26 മുതൽ 28 വരെ ഉളിക്കലില്‍ നടക്കും. തലശ്ശേരി അതിരൂപതയാണ് സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്നത്. 26ന് വൈകീട്ട് നാലിന് തലശ്ശേരി അതിരൂപത പ്രഥമ മെത്രാപ്പോലീത്ത മാര്‍ ജോര്‍ജ് വലിയമറ്റം ഉദ്ഘാടനം ചെയ്യും. 28ന് വൈകീട്ട് മൂന്നിന് ബഹുജന റാലിയും തുടര്‍ന്ന് പൊതുസമ്മേളനവും നടക്കും. തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. വാര്‍ത്തസമ്മേളനത്തിൽ കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി വക്താവ് ഫാ. ചാക്കോ കുടിപ്പറമ്പില്‍, ജോര്‍ജ് തയ്യില്‍, തങ്കമ്മ പാലമറ്റം എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story