Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനായിക്കാലി ദുര്‍ഗ...

നായിക്കാലി ദുര്‍ഗ ഭഗവതി ക്ഷേത്രത്തില്‍ കവർച്ച

text_fields
bookmark_border
നായിക്കാലി ദുര്‍ഗ ഭഗവതി ക്ഷേത്രത്തില്‍ കവർച്ച
cancel
മട്ടന്നൂര്‍: നായിക്കാലി ദുര്‍ഗ ഭഗവതി ക്ഷേത്രത്തില്‍ ഭണ്ഡാരങ്ങള്‍ തകര്‍ത്ത് പണം കവര്‍ന്നു. വെള്ളിയാഴ്ച പുലർച്ച ക്ഷേത്രത്തിലെത്തിയ മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരാണ് ക്ഷേത്രത്തില്‍ കവർച്ച നടന്നതായി മനസ്സിലാക്കിയത്. നാലമ്പലത്തിന്റെ പൂട്ട് തകര്‍ത്ത നിലയിലായിരുന്നു. ശ്രീകോവില്‍ തകര്‍ത്ത് വിഗ്രഹത്തില്‍ ചാര്‍ത്തിയ ഒന്നര പവന്‍ തൂക്കമുള്ള സ്വര്‍ണമാല മോഷ്ടിച്ചതായി കണ്ടെത്തി. നാലമ്പലത്തിനുള്ളിലെ മൂന്നു ഭണ്ഡാരങ്ങളുടെയും പൂട്ടുതകര്‍ത്ത് പണം കവരുകയും ചെയ്തു. ക്ഷേത്ര ഓഫിസിന്റെ പൂട്ട് തകര്‍ത്തശേഷം മോഷ്ടാക്കള്‍ ഉള്ളിലെ അലമാര തകര്‍ത്ത് പണംകവർന്ന് ഫയലും മറ്റും വലിച്ചിട്ടു. മട്ടന്നൂര്‍ പൊലീസെത്തി അന്വേഷണം ആരംഭിച്ചു. ക്ഷേത്രത്തിനു സമീപത്തുനിന്ന്, മോഷണത്തിനു ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ആയുധങ്ങള്‍ സമീപത്ത് നിർമാണ പ്രവൃത്തി നടക്കുന്ന വീട്ടില്‍ നിന്നും മോഷ്ടിച്ചതാണെന്ന് വ്യക്തമായിട്ടുണ്ട്. വിഷു പൂജകള്‍ക്കുശേഷം ഭണ്ഡാരം ഇതുവരെ തുറന്നിരുന്നില്ല. 15,000ത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്ന് കരുതുന്നു. ------------- നായിക്കാലി ദുര്‍ഗ ഭഗവതി ക്ഷേത്രത്തില്‍ പൊലീസ് പരിശോധന നടത്തുന്നു)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story