Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഭൗമ ദിനത്തിൽ സൈക്കിൾ...

ഭൗമ ദിനത്തിൽ സൈക്കിൾ സവാരി

text_fields
bookmark_border
തലശ്ശേരി: ഭൂമിയെ സംരക്ഷിക്കുക, ആരോഗ്യം സംരക്ഷിക്കുക എന്ന സന്ദേശമുയർത്തി കതിരൂർ സർവിസ് സഹകരണ ബാങ്ക് യുവധാര സൈക്കിൾ ക്ലബുമായി സഹകരിച്ച് ഭൗമദിനമായ വെള്ളിയാഴ്ച സൈക്കിൾ സഞ്ചാരം സംഘടിപ്പിച്ചു. ചോനാടം മുതൽ ആറാം മൈൽ വരെ നടന്ന ജനകീയ സൈക്കിൾ സവാരിയിൽ ജനപ്രതിനിധികൾ, എൻ.സി.സി കാഡറ്റുകൾ, ജനമൈത്രി പൊലീസ്, സാമൂഹിക-സാംസ്കാരിക രംഗത്തെ വ്യക്തികൾ, ജീവനക്കാർ എന്നിവർ പങ്കെടുത്തു. തലശ്ശേരി സബ് കലക്ടർ അനുകുമാരി ഉദ്ഘാടനം ചെയ്തു. ലെഫ്. കേണൽ രൂപേഷ്, ഇരിട്ടി ഡിവൈ.എസ്.പി സജേഷ് വാഴവളപ്പിൽ, കതിരൂർ സി.ഐ കെ.വി. മഹേഷ് എന്നിവർ സംബന്ധിച്ചു. 10 കേന്ദ്രങ്ങളിൽ സ്വീകരണമുണ്ടായി. കതിരൂർ, എരുവട്ടി, എരഞ്ഞോളി വില്ലേജുകളിലെ സ്ഥിരം സൈക്കിൾ സഞ്ചാരികളെ ചടങ്ങിൽ ആദരിച്ചു. ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയൻ അധ്യക്ഷത വഹിച്ചു. സൈക്കിൾ ക്ലബ് സെക്രട്ടറി മുഹമ്മദ് ഫാസിൽ, ബാങ്ക് ഡയറക്ടർ കെ. അനീശൻ, സെക്രട്ടറി കെ. അശോകൻ, കതിരൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. സനിൽ, പി.എം. ഹേമലത, ലിജിൻ തിലക് എന്നിവർ സംബന്ധിച്ചു. എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് എം.പി. ശ്രീഷ സ്വാഗതം പറഞ്ഞു. സൈക്കിൾ സഞ്ചാരത്തിൽ പങ്കെടുത്ത മുഴുവൻ പേർക്കും ആറാം മൈലിൽ നടന്ന സമാപന ചടങ്ങിൽ കതിരൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. സനിൽ സമ്മാന വിതരണം നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story