Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2022 5:34 AM IST Updated On
date_range 23 April 2022 5:34 AM ISTചോദ്യപേപ്പർ ആവർത്തനം: എം.എസ്.എഫ് പ്രതിഷേധിച്ചു
text_fieldsbookmark_border
photo sandeep ----------------- കണ്ണൂർ: കണ്ണൂർ സർവകലാശാല ബിരുദ പരീക്ഷയിൽ ചോദ്യപേപ്പർ ആവർത്തിച്ചതിൽ പ്രതിഷേധിച്ച് എം.എസ്.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം സംഘടിപ്പിച്ചു. ജില്ല പ്രസിഡന്റ് നസീർ പുറത്തീൽ ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി ഒ.കെ. ജാസിർ അധ്യക്ഷത വഹിച്ചു. ചോദ്യപേപ്പറുകൾ നിസ്സാരമായി കൈകാര്യം ചെയ്തവർക്കെതിരെ ഉടൻ നടപടി കൈക്കൊള്ളണമെന്ന് എം.എസ്.എഫ് ആവശ്യപ്പെട്ടു. ജില്ല നേതാക്കളായ ഷകീബ് നീർചാൽ, തസ്‌ലീം അടിപ്പാലം, ഹരിത ജില്ല ജനറൽ സെക്രട്ടറി ഫർഹാന എന്നിവർ സംസാരിച്ചു. സർവകലാശാല അധികൃതരുമായി നടന്ന ചർച്ചയിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നേതാക്കൾക്ക് ഉറപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story