Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2022 5:33 AM IST Updated On
date_range 23 April 2022 5:33 AM ISTപരീക്ഷ കൺട്രോളറെ പുറത്താക്കണം -കെ.എസ്.യു
text_fieldsbookmark_border
കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ പരീക്ഷ നടത്തിപ്പിലെ ഗുരുതര വീഴ്ചയുടെ പശ്ചാത്തലത്തിൽ പരീക്ഷ കൺട്രോളറെ പുറത്താക്കണമെന്ന് കെ.എസ്.യു ജില്ല പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ആവശ്യപ്പെട്ടു. നിരന്തരമുണ്ടാകുന്ന കൃത്യവിലോപത്തിൽ സർവകലാശാലയുടെ ഭാഗത്തുനിന്ന് പതിവ് പ്രഹസനങ്ങൾക്കപ്പുറത്തേക്ക് കാര്യക്ഷമമായ ഒരുനടപടിയും ഉണ്ടാകുന്നില്ല. ചോദ്യപേപ്പർ ആവർത്തനം പരീക്ഷകൾ അട്ടിമറിക്കാനും ക്രമക്കേടുകൾക്ക് വഴിയൊരുക്കാനുമുള്ള നീക്കമാണെന്ന് സംശയിക്കുന്നതായും കൃത്യവിലോപം കാണിച്ചവർക്കെതിരെ മാതൃകപരമായ ശിക്ഷനടപടികൾ സ്വീകരിക്കണമെന്നും ഷമ്മാസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story