Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅവാർഡ് ജേതാവിന് ആദരം

അവാർഡ് ജേതാവിന് ആദരം

text_fields
bookmark_border
അവാർഡ് ജേതാവിന് ആദരം
cancel
തലശ്ശേരി: കേരളത്തിലെ സർവകലാശാലകളിൽനിന്ന് തിരഞ്ഞെടുത്ത വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ ഒരുലക്ഷം രൂപയുടെ ചീഫ് മിനിസ്റ്റേർസ് സ്റ്റുഡന്റ്‌സ് എക്സലൻസ് അവാർഡ് നേടിയ പുന്നോൽ സ്വദേശി റിസ്‌വാന ബിൻത് ഷെറിനെ തണൽ ഫൗണ്ടേഷൻ ആദരിച്ചു. തണൽ വനിത വിങ്ങിന്റെ ആഭിമുഖ്യത്തിൽ നടന്ന ഇഫ്താർ സംഗമത്തിൽ ന്യൂ മാഹി പഞ്ചായത്ത് മെംബർ ശഹദിയ മധുരിമ അവാർഡ് വിതരണം നടത്തി. പുതിയ വർഷത്തെ തണൽ വിദ്യാഭ്യാസ ഫണ്ടിലേക്കുള്ള ആദ്യ സംഭാവന കെ.എ. മറിയു, ജസീല സിദ്ദീഖ് എന്നിവരിൽനിന്ന് വനിത വിങ് ഭാരവാഹികളായ എൻ. ഉമ്മുല്ല, കെ.പി. റഹിയുന്നിസ എന്നിവർ ഏറ്റുവാങ്ങി. വനിത വിങ് പ്രസിഡന്റ്‌ റുബീന അനസ് അധ്യക്ഷത വഹിച്ചു. കോഓഡിനേറ്റർ ജബീന ഇർഷാദ് വനിത വിങ്ങിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വിശദീകരിച്ചു. ഫൗണ്ടേഷൻ ചെയർമാൻ പി.എം. അബ്ദുൽ നാസിർ സമാപന പ്രസംഗം നടത്തി. സെക്രട്ടറി മഫീദ സ്വാഗതവും ഷമീന നന്ദിയും പറഞ്ഞു. ആയിഷ ഖുർആൻ പാരായണം ചെയ്തു. --------------------- പടം.... മുഖ്യമന്ത്രിയുടെ പ്രത്യേക പുരസ്‌കാരം ലഭിച്ച റിസ്‌വാന ഷെറിന് പുന്നോൽ തണൽ ഫൗണ്ടേഷൻ ഉപഹാരം ന്യൂ മാഹി പഞ്ചായത്ത് മെംബർ ശഹദിയ മധുരിമ നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story