Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2022 5:29 AM IST Updated On
date_range 23 April 2022 5:29 AM ISTസ്വീകരണം നൽകി
text_fieldsbookmark_border
പയ്യന്നൂർ: ഉപ്പുസത്യഗ്രഹത്തിന്റെ ഉജ്ജ്വല മുഹൂർത്തങ്ങൾ സ്വാതന്ത്ര്യ അമൃത മഹോത്സവ സംഘാടക സമിതിയുടെ നേതൃത്വത്തിൽ പുനരാവിഷ്കരിച്ചു. വെള്ളിയാഴ്ച രാവിലെ തളിപ്പറമ്പിൽ നിന്നാരംഭിച്ച പദയാത്ര കുപ്പം, പരിയാരം, പിലാത്തറ, ഏഴിലോട്, എടാട്ട് എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം പയ്യന്നൂരിലെത്തി. പെരുമ്പ മുത്തപ്പൻ ക്ഷേത്രപരിസരത്ത് യാത്രയെ സ്വീകരിച്ചു. ടൗൺ സ്ക്വയറിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ പയ്യന്നൂർ ആർഷ വിദ്യാലയത്തിലെയും പിലാത്തറ അരവിന്ദ വിദ്യാലയത്തിലെയും കുട്ടികൾ അവതരിപ്പിച്ച ദേശഭക്തിഗാന സദസ്സ് നടന്നു. ശനിയാഴ്ച വൈകീട്ട് മൂന്നിന് ഉളിയത്തുകടവിൽനിന്ന് പയ്യന്നൂർ നഗരത്തിലേക്ക് ബഹുജനയാത്ര നടക്കും. തുടർന്ന് നടക്കുന്ന അമൃത മഹാസമ്മേളനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി ജനറൽ വി.കെ. സിങ് ഉദ്ഘാടനം ചെയ്യും. പ്രജ്ഞാപ്രവാഹ് അഖില ഭാരതീയ സംയോജക് ജെ. നന്ദകുമാർ മുഖ്യപ്രഭാഷണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story