Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമായം കണ്ടെത്താൻ മീൻ...

മായം കണ്ടെത്താൻ മീൻ പരിശോധന

text_fields
bookmark_border
മായം കണ്ടെത്താൻ മീൻ പരിശോധന
cancel
തലശ്ശേരി: മത്സ്യ മാർക്കറ്റിൽ ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തി. മീൻ ദിവസങ്ങളോളം കേടുവരാതിരിക്കാൻ ഫോർമാലിൻ, അമോണിയ തുടങ്ങിയ രാസവസ്തുക്കൾ ചേർക്കുന്നുവെന്ന പരാതികൾ വീണ്ടും വ്യാപകമായതോടെയാണ് ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ തലശ്ശേരിയിലും പരിശോധനക്കിറങ്ങിയത്. വ്യാഴാഴ്ച രാവിലെ കടപ്പുറത്തെ മത്സ്യ മാർക്കറ്റിലെത്തിയ ഉദ്യോഗസ്ഥർ നിരവധി സ്റ്റാളുകളിലെത്തി ഫോർമാലിൻ സ്ട്രിപ്പും കിറ്റും ഉപയോഗിച്ച് പരിശോധന നടത്തി. സഞ്ചരിക്കുന്ന ലബോറട്ടറി ഉൾപ്പെടെ പരിശോധന സംവിധാനങ്ങൾ തലശ്ശേരിയിലെത്തിച്ചിരുന്നു. ഭക്ഷ്യ സുരക്ഷ ഓഫിസർമാരായ വിമല മാത്യു, കെ. വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ എ.കെ. ഷീജ, എ.വി. സുരേഷ് ബാബു, എം. കുഞ്ഞിക്കണ്ണൻ, ഷാജി സത്യൻ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായത്. മാഹി, ധർമടം മത്സ്യബന്ധന കേന്ദ്രങ്ങളിലും പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പടം...... തലശ്ശേരി മത്സ്യ മാർക്കറ്റിൽ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ മീൻ പരിശോധന നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story