Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2022 5:42 AM IST Updated On
date_range 22 April 2022 5:42 AM ISTസൈക്കിൾ സവാരിയിലൂടെ കതിരൂരിൽ ഭൗമ ദിനാചരണം
text_fieldsbookmark_border
തലശ്ശേരി: ഭൂമിയെ സംരക്ഷിക്കുക, ആരോഗ്യം സംരക്ഷിക്കുക എന്നീ സന്ദേശങ്ങളുയർത്തി കതിരൂർ സർവിസ് സഹകരണ ബാങ്ക് യുവധാര സൈക്കിൾ ക്ലബുമായി സഹകരിച്ച് സൈക്കിൾ സവാരി സംഘടിപ്പിക്കുന്നു. ചോനാടം മുതൽ ആറാം മൈൽ വരെ വെള്ളിയാഴ്ച രാവിലെ 8.30ന് ആരംഭിക്കുന്ന ജനകീയ സൈക്കിൾ സവാരിയിൽ ജനപ്രതിനിധികൾ, എൻ.സി.സി കാഡറ്റുകൾ, ജനമൈത്രി പൊലീസ്, സാമൂഹിക- സാംസ്കാരിക രംഗത്തെ വ്യക്തിത്വങ്ങൾ, ജീവനക്കാർ എന്നിവർ പങ്കെടുക്കും. സബ് കലക്ടർ അനുകുമാരി എരഞ്ഞോളി ചോനാടത്ത് ഉദ്ഘാടനം ചെയ്യും. ലഫ്.കേണൽ രൂപേഷ്, ഇരിട്ടി ഡിവൈ.എസ്.പി സജേഷ് വാഴവളപ്പിൽ, കതിരൂർ സി.ഐ കെ.വി. മഹേഷ് എന്നിവർ സംബന്ധിക്കും. സൈക്കിൾ സഞ്ചാരികൾക്ക് വിവിധ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ 10 കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. സ്വീകരണ കേന്ദ്രങ്ങളിൽ ഓരോ സൈക്കിൾ യാത്രികനും വൃക്ഷത്തൈകൾ, മഷിപ്പേന തുടങ്ങി നിരവധി സമ്മാനങ്ങൾ നൽകും. ഉദ്ഘാടന ചടങ്ങിൽ കതിരൂർ, എരുവട്ടി, എരഞ്ഞോളി വില്ലേജുകളിലെ സ്ഥിരം സൈക്കിൾ സഞ്ചാരികളെ പൊന്നാട ചാർത്തി ആദരിക്കും. സമാപന സ്ഥലത്ത് സൈക്കിൾ യാത്രികർക്കെല്ലാം സർട്ടിഫിക്കറ്റുകൾ സമ്മാനിക്കും. ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയൻ, ഡയറക്ടർ കെ. അനീശൻ, സെക്രട്ടറി കെ. അശോകൻ, അസി.സെക്രട്ടറി പി.എം. ഹേമലത, ലിജിൻ തിലക് എന്നിവർ വാർത്തസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story