Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചുഴലിക്കാറ്റ്...

ചുഴലിക്കാറ്റ് നാശനഷ്ടം: ആനുപാതിക സഹായം നൽകണമെന്ന് എൽ.ഡി.എഫ്‌

text_fields
bookmark_border
ഇരിട്ടി: ചുഴലിക്കാറ്റിലും വേനൽമഴയിലും കനത്ത കൃഷിനാശവും വീടുകളടക്കം തകർന്നുണ്ടായ നഷ്ടവും പരിഗണിച്ച്‌ ആറളം, പായം മേഖലകളിലെ കർഷകർക്ക്‌ ആനുപാതിക നഷ്ടപരിഹാരം ഉടൻ അനുവദിക്കണമെന്ന്‌ എൽ.ഡി.എഫ്‌ യോഗം ആവശ്യപ്പെട്ടു. 10 വീടുകൾ മൂന്ന്‌ ദിവസങ്ങളിലായുണ്ടായ കാറ്റിൽ തകർന്നു. ഇരുപതിനായിരത്തോളം റബർ മരങ്ങളും നശിച്ചു. ഏത്തവാഴ, കവുങ്ങ്‌, തെങ്ങ്‌, ഫലവൃക്ഷങ്ങൾ എന്നിവയും കനത്ത തോതിൽ നശിച്ചു. അധികൃതർ കണക്കെടുപ്പ്‌ നടത്തി, നഷ്ടം നേരിട്ട വീട്ടുകാർക്കും കൃഷിക്കാർക്കും ആനുപാതിക നിരക്കിൽ സഹായം നൽകണമെന്ന്‌ ബെന്നിച്ചൻ മഠത്തിനകത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു. കെ. ശ്രീധരൻ, പി.പി. അശോകൻ, കെ.വി. സക്കീർ ഹുസൈൻ, ബാബുരാജ്‌ പായം, ജയ്‌സൺ ജീരകശ്ശേരി, സി.വി.എം. വിജയൻ, കെ. മുഹമ്മദലി, ഹംസ പുല്ലാട്ട്‌ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story