Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2022 5:38 AM IST Updated On
date_range 22 April 2022 5:38 AM ISTവനാതിർത്തിയിലെ സോളാർ വൈദ്യുതി വേലികൾ ഓഫ്; കാട്ടാനകൾ വീണ്ടും ആക്ടിവ്
text_fieldsbookmark_border
കേളകം: അമ്പായത്തോട്, പാൽചുരം വനാതിർത്തികളിൽ സ്ഥാപിച്ച സോളാർ വൈദ്യുതി പ്രതിരോധവേലി പ്രവർത്തനരഹിതമായതോടെ കാട്ടാനശല്യം രൂക്ഷം. കാട്ടാനകളെ പ്രതിരോധിക്കാനായി സ്ഥാപിച്ചിരുന്ന സോളാർ വൈദ്യുതി വേലി നോക്കുകുത്തിയായെന്നാണ് നാട്ടുകാരുടെ പരാതി. കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ നിന്ന് ബാവലിപ്പുഴ കടന്ന് ജനവാസ കേന്ദ്രത്തിലേക്കെത്തി കൃഷി നശിപ്പിക്കുന്ന കാട്ടാനകളുടെ എണ്ണം പെരുകുകയാണ്. എന്നാൽ, വനപാലകർ ഇത് കണ്ടില്ലെന്നു നടിക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. അമ്പായത്തോട്, പാൽചുരം, തീപ്പൊരിക്കുന്ന്, കണ്ടപ്പുനം മേഖലകളിലാണ് കാട്ടാനശല്യം രൂക്ഷമായിരിക്കുന്നത്. വൈദ്യുതിവേലി കാര്യക്ഷമമല്ലാത്തതാണ് ആനകൾ കടന്നുവരാൻ ഇടയാക്കുന്നത്. വേലിയുടെ അറ്റകുറ്റപ്പണിയെടുക്കാനോ പൊട്ടിയ കമ്പികൾ ശരിയാക്കാനോ വനപാലകർ എത്താറില്ലെന്ന് നാട്ടുകാർ പറയുന്നു. പലപ്പോഴും കുറഞ്ഞ വോൾട്ടേജിലാണ് വേലി പ്രവർത്തിക്കുന്നതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. വൈദ്യുതി വേലികളുടെ സംരക്ഷണത്തിനായി ജനകീയ കമ്മിറ്റികൾ രൂപവത്കരിക്കുകയും അറ്റകുറ്റപ്പണിക്ക് ധനസഹായം നല്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story