Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2022 5:40 AM IST Updated On
date_range 21 April 2022 5:40 AM ISTഎച്ച്.എസ് അധ്യാപകർ 'ഒറ്റക്കെട്ട്' സമരത്തിലേക്ക്
text_fieldsbookmark_border
പാനൂർ: അശാസ്ത്രീയവും ഏകപക്ഷീയവുമായ രീതിയിൽ, ഹയർസെക്കൻഡറി മൂല്യനിര്‍ണയത്തിനുള്ള ഉത്തരക്കടലാസുകളുടെ എണ്ണം വർധിപ്പിച്ച നടപടി പിൻവലിക്കുംവരെ മൂല്യനിർണയ ക്യാമ്പുകളിൽ 'ഒറ്റക്കെട്ട്' സമരവുമായി മുന്നോട്ടുപോകുമെന്ന് ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ വര്‍ഷംവരെ അധ്യാപകര്‍ മൂല്യനിര്‍ണയം നടത്തിയിരുന്നത് ഒരുദിവസം 26 ഉത്തരക്കടലാസ് വീതമായിരുന്നു. എന്നാല്‍, പുതുക്കിയ മാനദണ്ഡപ്രകാരം സമയ ദൈര്‍ഘ്യത്തിലോ ആകെ മാര്‍ക്കിലോ വ്യത്യാസം വരുത്താതെതന്നെ, മൂല്യനിര്‍ണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം യഥാക്രമം 34, 50 എന്നിങ്ങനെയാണ് ഉയര്‍ത്തിയത്. ഇത് മൂല്യനിര്‍ണയത്തിന്റെ കൃത്യതയെ ബാധിക്കും. പേപ്പർ വർധന പിൻവലിക്കുംവരെ സമരവുമായി മുന്നോട്ടുപോകുമെന്ന് അസോസിയേഷൻ ചെയർമാൻ എം.എം. ബെന്നി, കൺവീനർ മുഹമ്മദ് കട്ടിൽ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story